ADVERTISEMENT

സോമർസെറ്റ്∙ യുകെയിൽ പണപ്പെരുപ്പം, ജീവിത ചെലവ് വര്‍ധനവ് എന്നിവ മൂലം കഷ്ടപ്പെടുന്ന സാധാരണ ജനത്തിന് സ്‌കൂള്‍ യൂണിഫോമിന്റെ വില വർധന ഇരുട്ടടിയാകുന്ന നിലയിലേക്ക്. സ്‌കൂള്‍ യൂണിഫോമിന് നൂറുകണക്കിന് പൗണ്ട് രക്ഷിതാക്കള്‍ അധികമായി ചെലവഴിക്കേണ്ടി വരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സെക്കന്‍ഡറി സ്‌കൂള്‍ യൂണിഫോമിന് 422 പൗണ്ടും പ്രൈമറി സ്‌കൂള്‍ യൂണിഫോമിന് 287 പൗണ്ടും ചെലവഴിക്കേണ്ടി വരുന്നതായാണ് യുകെയിലെ ചില്‍ഡ്രന്‍സ് സൊസൈറ്റിയുടെ കണ്ടെത്തൽ.

 

ചെലവ് കുറയ്ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നിട്ടും വിലയേറിയ ബ്രാന്‍ഡഡ് ഇനങ്ങള്‍ വാങ്ങാന്‍ രക്ഷിതാക്കളോട് ആവശ്യപ്പെടുന്ന സ്‌കൂളുകളുടെ നടപടി വില വര്‍ധനവിന് കാരണമാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. യൂണിഫോം ഡാമേജ് ആകുന്നത് മാറ്റി പുതിയവ മേടിക്കുന്നതും പലപ്പോഴും മാതാപിതാക്കള്‍ക്ക് അധികഭാരം ആണ് നൽകുന്നത്. യുകെയില്‍ വിവിധ ഇടങ്ങളിലുള്ള  2000 രക്ഷിതാക്കളില്‍ നിന്നും വാര്‍ഷിക യൂണിഫോം ചെലവുകള്‍ സംബന്ധിച്ച് മേയ് മാസത്തില്‍ ചില്‍ഡ്രന്‍സ് സൊസൈറ്റി അഭിപ്രായ സര്‍വേ നടത്തിയിരുന്നു.

 

 

സ്‌കൂള്‍ യൂണിഫോം ഇനത്തില്‍ മാതാപിതാക്കളുടെ അനാവശ്യ ചെലവുകള്‍ കുറയ്ക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. യൂണിഫോം ഐറ്റത്തില്‍ നിന്ന് വിലകൂടിയ ബ്രാന്‍ഡഡ് ഐറ്റം ഒഴിവാക്കാനും വിലകുറഞ്ഞ സെക്കന്‍ഡ് ഹാന്‍ഡ് യൂണിഫോം ഓപ്ഷനുകള്‍ പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാൽ യുകെയിലെ പല സ്‌കൂളുകളുടെയും പ്രവര്‍ത്തനങ്ങള്‍ സർക്കാർ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി കൊണ്ടാണ്.

 

യുകെയിലെ 45% രക്ഷിതാക്കള്‍ക്ക് ഇപ്പോഴും സ്‌കൂള്‍ യൂണിഫോമിന്റെ പുതുക്കിയ നയങ്ങളെ കുറിച്ച് ശരിയായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് ചില്‍ഡ്രന്‍സ് സൊസൈറ്റി കണ്ടെത്തിയിരുന്നു. യുകെയില്‍ പലസ്ഥലങ്ങളിലും യൂണിഫോമിനായി പണം കണ്ടെത്താനായി ബുദ്ധിമുട്ടുന്ന രക്ഷിതാക്കളെ സഹായിക്കാനായി ഉപയോഗിച്ച യൂണിഫോമുകള്‍ സൗജന്യമായി നല്‍കുന്ന ക്ലോത്തിങ് ബാങ്കുകള്‍ നിലവിലുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com