ADVERTISEMENT

പാരിസ്∙ ട്രാഫിക് നിയമം ലംഘിച്ചതിന് പതിനേഴുകാരനെ വെടിവച്ചുകൊന്ന പൊലീസുകാരനെ സഹായിക്കാന്‍ ഫ്രാന്‍സിലെ വലതുപക്ഷക്കാര്‍ പണപ്പിരിവ് നടത്തുന്നു.

Read also: എമിറേറ്റ്സിൽ വൻ തൊഴിലവസരങ്ങൾ; ലക്ഷങ്ങൾ പ്രതിമാസം ശമ്പളം നേടാം


ആറു ദിവസത്തോളം പാരീസിനെ കലാപഭൂമിയാക്കിയത് ഈ കൊലപാതകമായിരുന്നു. ഇതിലെ പ്രതിക്കു വേണ്ടിയാണ് മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി മരിന്‍ ലെ പെന്നിന്റെ ഉപദേഷ്ടാവായിരുന്ന ജീന്‍ മെസ്സിഹയുടെ നേതൃത്വത്തിലുള്ള പിരിവ്.

ദിവസങ്ങള്‍ക്കകം 9,63,000 യൂറോ കൊലയാളിയെ സഹായിക്കാനുള്ള സംഭാവനയായി ലഭിച്ചുകഴിഞ്ഞു. രാജ്യത്ത് നിലനില്‍ക്കുന്ന വര്‍ണവെറിയുടെ പാരമ്യമാണിതെന്ന് വിലയിരുത്തല്‍. ആഫ്രിക്കന്‍ വംശജനാണ് കൊല്ലപ്പെട്ട കൗമാരക്കാരന്‍. വെടിവച്ച പൊലീസുകാരന്‍ വെള്ളക്കാരനും. പണപ്പിരിവിനെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അടക്കമുള്ള പ്രമുഖര്‍ അപലപിച്ചു. 

 

English Summary: Fundraiser for policeman who shot teenager in France

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com