ADVERTISEMENT

വില്‍നിയസ്∙ നാറ്റോയിലെ ഉടൻ അംഗത്വം സാധ്യമല്ലെന്ന സൂചനകൾ ശക്തമായതോടെ കൂടുതൽ ചർച്ചകൾ നടത്തി പ്രതിസന്ധി പരിഹരിക്കാൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി നീക്കം തുടങ്ങി.

Read also:ലണ്ടനിൽ കണ്ടുമുട്ടി മമ്മുട്ടിയും യൂസഫലിയും; ചിത്രങ്ങൾ വൈറൽ...


യുക്രെയ്ന് അംഗത്വം നല്‍കാന്‍ നാറ്റോ സഖ്യം തയാറാണെന്നു പ്രഖ്യാപിച്ചെങ്കിലും ഉപാധികളുണ്ടെന്നു വ്യക്തമാക്കി. ഇതോടെ അംഗത്വം നീണ്ടു പോകുമെന്ന് സൂചന വന്നത്. റഷ്യയുമായി യുദ്ധത്തിലായതിനാൽ രാജ്യാന്തര സഹായം കൂടുതൽ ശക്തമാക്കുന്നതിന് യുക്രെയ്ന് നാറ്റോ അംഗത്വം സഹായകരമാകുമെന്നാണ് വിലയിരുത്തൽ. 

 

31 നാറ്റോ നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനാണ്  സെലെൻസ്കി നീക്കം നടത്തുന്നത്. ലിത്വാനിയയിലെ വില്‍നിയസില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയിലൂടെ സഖ്യ പ്രവേശനം വേഗത്തിലാക്കുന്നതിനാണ് സെലെൻസ്കിയുടെ ശ്രമം. അതേസമയം, യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജർമനി എന്നീ രാജ്യങ്ങള്‍ സമീപഭാവിയില്‍ ദീര്‍ഘകാല സുരക്ഷാ പിന്തുണ യുക്രെയ്ന്  നൽകാമെന്ന് വാഗ്ദാനം നൽകി.

 

ഈ വാഗ്ദാനത്തിൽ യുക്രെയ്ൻ തൃപ്തരല്ല. നാറ്റോ പ്രവേശനമാണ് മുഖ്യമെന്നാണ് യുക്രെയൻ നിലപാട് സ്വീകരിച്ചിരിക്കുന്നത്. സഖ്യ ഉച്ചകോടിയുടെ രണ്ടാം ദിവസം ഓസ്ട്രേലിയ, ജപ്പാന്‍, ന്യൂസിലാന്‍ഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായും നാറ്റോ നേതാക്കള്‍ കൂടിക്കാഴ്ച നടത്തും.

 

സൈനിക സഖ്യത്തിലെ യുക്രെയൻ അംഗ്വത്തിന് നാറ്റോ പിന്തുണ നൽകുന്നുമെന്നാണ് റിപ്പോർട്ട്. ഇതോടെ യുദ്ധാനന്തര യുക്രെയനായി  സുരക്ഷാ പ്രതിബദ്ധതകള്‍ പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. 

English Summary: Zelensky to step up move for NATO membership

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com