ADVERTISEMENT

വില്‍നിയസ് ∙ നാറ്റോ സൈനിക സഖ്യത്തില്‍ യുക്രെയ്ന് അംഗത്വം നല്‍കുന്നത് സംബന്ധിച്ച് സമയപരിധി നിശ്ചയിക്കാത്തത് അസംബന്ധവും കീഴ്്‌വഴക്കങ്ങള്‍ക്കു വിരുദ്ധവുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ്  സെലന്‍സ്കി.

അതേസമയം, യുക്രെയ്ന്‍ നാറ്റോ അംഗത്വത്തിന് അരികിലെത്തിക്കഴിഞ്ഞെന്ന് നാറ്റോ അധ്യക്ഷന്‍ യെന്‍സ് സ്റേറാള്‍ട്ടെന്‍ബെര്‍ഗ് പ്രതികരിച്ചു. ലിത്വനിയന്‍ തലസ്ഥാനമായ വില്‍നിയസില്‍ നാറ്റോ ഉച്ചകോടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഉച്ചകോടി ബുധനാഴ്ച സമാപിച്ചു.

സാധാരണ ഗതിയില്‍ നാറ്റോ അംഗത്വത്തിന് ദശാബ്ദങ്ങളെടുക്കും. എന്നാല്‍, വളരെ പെട്ടെന്ന് അംഗത്വം വേണമെന്നാണ് യുക്രെയ്ന്‍ ആവശ്യപ്പെടുന്നത്. നാറ്റോ അംഗരാജ്യത്തിനെതിരെ പുറത്തുനിന്ന് ആക്രമണമുണ്ടായാല്‍ സഖ്യം പൂര്‍ണ സുരക്ഷയൊരുക്കുമെന്നതാണ് അംഗത്വം ലഭിച്ചാലുള്ള പ്രയോജനം.

യുക്രെയ്ന്‍ സഖ്യത്തിൽ അംഗമാകുമെന്ന് 2008ല്‍ നാറ്റോ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ അംഗത്വം എപ്പോള്‍ ലഭിക്കുമെന്ന് സഖ്യം പറയുന്നില്ല.

English Summary: Zelensky blasts absurd Ukraine NATO membership delays.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com