ADVERTISEMENT

മാഞ്ചസ്റ്റർ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആദരവുമായി യുകെയിലെ നഴ്സിങ്‌ ഹോമുകളും. യുകെ മാഞ്ചസ്റ്ററിലെ ക്ലയര്‍ മൗണ്ട്, ഏയ്ഞ്ചല്‍ മൗണ്ട് നഴ്‌സിങ്‌ ഹോമുകളിലെ ജീവനക്കാരുടേയും കുടുംബാംഗങ്ങളുടേയും ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗം ഇന്ന് മാഞ്ചസ്റ്റര്‍ മിഡില്‍ട്ടണില്‍ നടക്കും. 'കുഞ്ഞൂഞ്ഞിന് യുകെയിലെ മാലാഖമാരുടെ പ്രണാമം' എന്ന പേരിലാണ് അനുസ്മരണം.

 

 ജനനന്മക്ക് വേണ്ടി ജീവിച്ച് സ്വന്തം ജീവിതം തന്നെ സന്ദേശമാക്കിയ മനുഷ്യസ്‌നേഹിയായ ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി എല്ലാ ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുക്കണമെന്ന് സംഘാടകർ  അഭ്യര്‍ത്ഥിച്ചു.

 

അനുസ്മരണ യോഗ സ്ഥലത്തിന്റെ വിലാസം:

Clare Mount Nursing Home, 376-378 Rochdale Road, Middleton, Manchester, M24 2QQ

 

 

English Summary: UK nursing homes pay tribute to Oommen Chandy; Remembrance meeting in Manchester today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com