ADVERTISEMENT

ലണ്ടൻ∙ ലണ്ടനിൽ വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്ന സിനിമാ താരം മനോജ് കെ ജയന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. താരം സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിഡിയോ പങ്കുവച്ചത്. നിമിഷം നേരം കൊണ്ട് വിഡിയോ ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടുകയായിരുന്നു.

ലണ്ടനിൽ വന്നാൽ ഇത് ഒകെ സ്വയം ചെയ്യണമെന്ന് പറഞ്ഞ് കൊണ്ടാണ് മനോജ് കെ ജയൻ വിഡിയോ പങ്കുവച്ചിരിക്കുന്നത്. പമ്പിൽ ജോലി കിട്ടിയതല്ലെന്നും താരം തമാശരൂപേണ വിഡിയോയിൽ പറയുന്നുണ്ട്. കഴിഞ്ഞ കുറച്ച് കാലമായി മനോജ് കെ ജയൻ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം സ്കോട്ട്​ലാൻഡിൽ അവധി ആഘോഷത്തിലാണ്.

Read also: ദീർഘകാല വിനോദ സഞ്ചാര വീസ ലഭിച്ചവർ 60 ദിവസത്തിനുള്ളിൽ യുഎഇയിൽ എത്തണം

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ജയിലറാണ് മനോജ് കെ ജയന്‍റെ ഇനി പുറത്തറിങ്ങാനുള്ള ചിത്രം. നേരത്തെ ലണ്ടനിലെത്തിയ മമ്മൂട്ടി, മോഹൻലാൽ , കുഞ്ചോക്കാ ബോബൻ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളും വിഡിയോയകളിലും സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു. 

 

English Summary: Manoj K Jayan Viral Video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com