ADVERTISEMENT

ബർമിങ്ഹാം. മുൻ മുഖ്യമന്ത്രിയും രാഷ്ട്രീയ കേരളത്തിന്റെ ജനകീയ മുഖവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച്  ബിർമിങ്ഹാമിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ അനുസ്മരണ യോഗം നടത്തി. ബിർമിങ്ഹാമിലെ വെനസ്ബറി സ്റ്റേഡിയം ഹാളിൽ വെച്ചാണ് അനുസ്മരണ യോഗം നടന്നത്. നിരവധി പ്രവർത്തകർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു 

ioc-birmingham-3

 

ioc-birmingham-2

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ യുകെ കേരള ചാപ്റ്റർ ഭാരവാഹികളായ ബോബിൻ ഫിലിപ്പ് സ്വാഗതവും റോമി കുര്യാക്കോസ് നന്ദിയും പറഞ്ഞ യോഗം മൗന പ്രാർത്ഥനയോടെയാണ് ആരംഭിച്ചത്. തുടർന്നു ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.

ജോർജ് മാത്യു കൂരാച്ചുണ്ട്, ഈഗ്നെഷ്യസ് പേട്ടയിൽ, വിൻസെന്റ് ജോർജ്, കുര്യാക്കോസ്, എബി ജോസ് എന്നിവർ അനുസ്മരണ യോഗത്തിൽ പ്രസംഗിച്ചു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com