ADVERTISEMENT

ഡബ്ലിൻ∙ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവാസി സംഘടനകളായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌, ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്‌ എന്നിവയുടെ ക്ഷണം സ്വീകരിച്ച്‌  കോൺഗ്രസ്‌ നേതാവ് രമേശ് ചെന്നിത്തല അയർലൻഡിലെത്തും. ഓഗസ്റ്റ് 19 ന് വൈകിട്ട് 6:30 ന് ഡബ്ലിനിലെ പാമേഴ്‌സ് ടൗണിലുള്ള സെന്റ് ലോറൻസ് സ്കൂൾ ഹാളിൽ വച്ച് നടക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണം, ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം എന്നിവ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

 

ഇന്ത്യൻ അംബാസിഡർ അഖിലേഷ് മിശ്ര, അയർലണ്ടിലെ മന്ത്രിമാർ, ജനപ്രതിനിധികൾ എന്നിവർ അടക്കമുള്ളവർ പങ്കെടുക്കും. പ്രസ്തുത അനുസ്മരണ ചടങ്ങിലേക്കും സ്വാതന്ത്ര്യ ദിനാഘോഷങ്ങളിലേക്കും എല്ലാ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ഓഗസ്റ്റ് 18 ന് അയർലൻഡിലെത്തുന്ന രമേശ് ചെന്നിത്തല 19, 20 തീയതികളിൽ, ഡബ്ലിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വിവിധ പരിപാടികളിലും പങ്കെടുക്കും.

Read also: ഡെലിവറിക്ക് കൊണ്ട് പോയ ഭക്ഷണം കഴിക്കുന്ന തലാബത്ത് ജീവനക്കാരന്‍റെ വിഡിയോ വൈറലാകുന്നു 

വിശദവിവരങ്ങൾക്ക് എം എം ലിങ്ക് വിൻസ്റ്റർ- 0851667794, സാൻജോ മുളവരിക്കൽ- 0831919038, പി എം ജോർജ്കുട്ടി- 0870566531, റോണി കുരിശിങ്കൽപറമ്പിൽ- 0899566465, കുരുവിള ജോർജ് - 0894381984, ചാള്‍സൺ ചാക്കോ - 0892131784,ലിജു ജേക്കബ് - 0894500751, സോബിൻ മാത്യൂ - 0894000222, വിനു കളത്തിൽ- 0894204210 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

 

 

English Summary: Ramesh Chennithala to Inaugurate Ireland's Oommen Chandy Commemoration and Indian Independence Day Celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com