ADVERTISEMENT

കൊളോണ്‍ ∙  കൊളോണ്‍ കേരള സമാജം നടത്തിയ ഫാമിലി സ്പോര്‍ട്സ് ഡേ ജര്‍മന്‍ മലയാളികള്‍ക്ക് ഓണത്തിനു മുമ്പുള്ള ഉല്‍സവമായി. കഴിഞ്ഞ 40 വര്‍ഷത്തെ പ്രവര്‍ത്തന മികവുമായിട്ടാണ് തിരുവോണത്തോടനുബന്ധിച്ച് ഇക്കൊല്ലം സ്പോര്‍ട്സ് ഡേ സംഘടിപ്പിച്ചത്.

family-sports-day1

 

family-sports-day2

നാല്‍പ്പതിന്റെ നിറവിലെത്തി കൊളോണ്‍ മലയാളികളുടെ ഹൃദയത്തുടിപ്പായി മാറിയ കൊളോണ്‍ കേരള സമാജം നടത്തിയ സമാജം ഫാമിലി സ്പോര്‍ട്സ് ഡേ പ്രതികൂല കാലാവസ്ഥ ആയിരുന്നിട്ടും ജര്‍മനിയിലെ ഒന്നും രണ്ടും മൂന്നും തലമുറകളുടെ സംഗമമായി. പങ്കാളിത്തംകൊണ്ടും മല്‍സരങ്ങളുടെ ആവേശം കൊണ്ടും സംഘാടക മികവുകൊണ്ടും ഉല്‍സവ പ്രതീതിയുണര്‍ത്തിയെന്നു മാത്രമല്ല അവിസ്മരണീയവുമായി. ര

 

ഞായറാഴ്ച രാവിലെ 11 മണിയ്ക്ക് ആരംഭിച്ച സ്പോര്‍ട്സ് ഡേ മല്‍സരങ്ങള്‍ വൈകുന്നേരം ആറുമണിക്കാണ് സമാപിച്ചത്. പ്രസിഡന്റ് ജോസ് പുതുശേരിയും സമാജത്തിന്റെ മുതിര്‍ന്ന അംഗം ജോസ് കല്ലറയ്ക്കലും ചേര്‍ന്ന് സ്പോര്‍ട്ഡേ ഉദ്ഘാടനം ചെയ്തു. മല്‍സരത്തില്‍ പങ്കെടുത്തവര്‍ക്കും ഹൈടെക് രീതിയിലും, മറ്റു സാങ്കേതിക സഹായ സഹകരണങ്ങള്‍ നല്‍കിയവര്‍ക്കും സമാജം ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരി നന്ദി പറഞ്ഞു. 

 

വിജയികള്‍ക്ക് ഓഗസ്റ്റ് 26 ന് (ശനി) വെസ്ളിംങ് സെന്റ് ഗെര്‍മാനൂസ് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാജത്തിന്റെ 40–ാം ജൂബിലി, തിരുവോണാഘോഷ വേളയില്‍ ട്രോഫികള്‍ നല്‍കും.

 

മല്‍സരങ്ങള്‍ക്ക് സ്പോര്‍ട്സ് സെക്രട്ടറി ബിന്റോ പുന്നൂസ്, പ്രസിഡന്റ് ജോസ് പുതുശേരി, ജന.സെക്രട്ടറി ഡേവീസ് വടക്കുംചേരി എന്നിവര്‍ നേതൃത്വം നല്‍കി. എക്സിക്യൂട്ടീവ് കമ്മറ്റിയിലെ മറ്റംഗങ്ങളായ ഷീബ കല്ലറയ്ക്കല്‍ (ട്രഷറാര്‍), പോള്‍ ചിറയത്ത്, (വൈസ് പ്രസിഡന്റ്), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ടോമി തടത്തില്‍ (ജോ.സെക്രട്ടറി) കൂടാതെ കമ്മറ്റിയംഗങ്ങളുടെ സഹധര്‍മ്മിണിമാരായ മേരി പുതുശേരി, എല്‍സി വടക്കുംചേരി, സാലി ചിറയത്ത്, അനുപമ ബിന്റോ, ഫിലോ തടത്തില്‍, ഷീന കുമ്പിളുവേലില്‍ എന്നിവരും മല്‍സരത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

 

സമാജത്തിന്റെ ഓണാഘോഷവും ജൂബിലിയും ഓഗസ്റ്റ് 26 ശനിയാഴ്ച വൈകുന്നേരം 5 മണിക്കാണ് ആരംഭിക്കുന്നത് 4.30 ന് പ്രവേശനം തുടങ്ങും. ആഘോഷദിനത്തില്‍ തംബോലയും സമാജം സംഘടിപ്പിക്കുന്നുണ്ട്. ഒരു യൂറോ വിലയുള്ള ടിക്കറ്റിന് ജര്‍മനിയില്‍ നിന്നും കേരളത്തിലേയക്കും തിരിച്ചുമുള്ള വിമാനടിക്കറ്റാണ് തംബോലയില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് ജര്‍മനിയിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ വുപ്പര്‍ട്ടാലിലെ ലോട്ടസ് ട്രാവല്‍സാണ്. കൂടാതെ ആകര്‍ഷങ്ങളായ 10 സമ്മാനങ്ങളും നല്‍കുന്നുണ്ട്.

 

തിരുവോണാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ എല്ലാവരും കേരളീയ വേഷമണിഞ്ഞ്, തികച്ചും ഓണത്തിനനുയോജ്യമായ രീതിയില്‍ കൃത്യസമയത്തുതന്നെ മല്‍സരത്തിലെ എത്തണമെന്ന് അഭ്യർഥിക്കുന്നു. ഏവരെയും ആഘോഷത്തിലേക്ക് സഹര്‍ഷം  ക്ഷണിക്കുന്നു.

 

വെബ്സൈറ്റ് : www.keralasamajamkoeln.de

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com