ADVERTISEMENT

റോം ∙ ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമായി മാറിയ ചന്ദ്രയാൻ വിജയം ഏറെ പ്രധാന്യത്തോടെ പ്രസിദ്ധീകരിച്ച് ഇറ്റാലിയൻ മാധ്യമങ്ങൾ. ഇന്നലെ വൈകിട്ട് ചന്ദ്രയാന്റെ ലാൻഡിങ്ങിന് തുടക്കംകുറിച്ചതു മുതൽ ഇറ്റാലിയൻ ദൃശ്യമാധ്യമങ്ങളിൽ ഇതിനെക്കുറിച്ചുള്ള വാർത്തകൾ വന്നുതുടങ്ങിയിരുന്നു. പ്രധാന വാർത്താബുള്ളറ്റിനുകളിൽ വലിയ പ്രാധാന്യത്തോടെയാണ് ഇന്ത്യയുടെ ചന്ദ്രയാൻ പദ്ധതി സംപ്രേക്ഷണം ചെയ്തത്. 

ദൗത്യം വിജയിച്ചതോടെ ഇറ്റാലിയൻ ഓൺലൈൻ മാധ്യമങ്ങളും വാർത്ത ഏറ്റെടുത്തു. ഇന്നലെ പുറത്തിറങ്ങിയ സായാഹ്ന എഡിഷനുകളിലും ഇന്നത്തെ പത്രങ്ങളിലും ഇന്ത്യയുടെ വിജയം പ്രധാന വാർത്തയാണ്. 'ല റെപുബ്ലിക്ക' പോലുള്ള ഏറ്റവും പ്രചാരമുള്ള പത്രങ്ങൾ ഒന്നാംപേജിൽത്തന്നെ ചന്ദ്രയാൻ വിജയം പ്രസിദ്ധീകരിച്ചു. 

ചന്ദ്രനിൽ ചരിത്രനേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യം, ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യരാജ്യം എന്നിങ്ങനെയുള്ള നേട്ടങ്ങൾ എടുത്തുപറഞ്ഞാണ് ഇറ്റാലിയൻ മാധ്യമങ്ങൾ ഇന്ത്യയുടെ നേട്ടം ആഘോഷിക്കുന്നത്. ഇന്ത്യയ്ക്ക് ചരിത്ര നിമിഷം എന്ന വിശേഷണത്തോടെ, ഇറ്റാലിയൻ സ്പേസ് ഏജൻസിയായ 'അജൻസിയ സ്പസിയാലെ ഇറ്റാലിയാന' യും അവരുടെ ഔദ്യോഗിക സോഷ്യൽമീഡിയ പേജിൽ ഇന്ത്യയുടെ നേട്ടം പോസ്റ്റു ചെയ്തിട്ടുണ്ട്. 

കൊറിയെറേ ദെല്ല സേറ, ഇൽ സോളെ 24 ഓറെ, ഇൽ ജൊർണാലെ, ല സ്റ്റാംപ ഉൾപ്പെടെയുള്ള നിരവധി പത്രങ്ങളും റായ്-1 അടക്കമുള്ള വാർത്താ ചാനലുകളിലും ഇന്ത്യയുടെ ചന്ദ്രയാൻ വിജയം വാർത്തയായി.

English Summary: Italian media reports on chandrayaan 3 victory with great importance

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com