ADVERTISEMENT

ലണ്ടൻ ∙ ഓഗസ്റ്റ് 26 ന് റോഥർഹാമിലെ മാൻവേഴ്സ് ലെയിക്കിൽ വച്ച് നടക്കുന്ന അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളിയുടെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തുന്നത് യുകെ മലയാളികൾക്ക് സുപരിചിതനായ, കേംബ്രിജ് സിറ്റി കൗൺസിൽ ഡപ്യൂട്ടി മേയർ ബൈജു വർക്കി തിട്ടാലയാണ്. കേംബ്രിജ് സിറ്റിയുടെ ആദ്യ ഏഷ്യൻ ഡപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ട ബൈജു, നിയമത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. 

അടിസ്ഥാന വിദ്യാഭ്യാസം മാത്രം കൈമുതലാക്കി യുകെയിലെത്തി കഠിനാധ്വാനത്തിലൂടെ ഉന്നത നിയമ ബിരുദങ്ങൾ കരസ്ഥമാക്കി സോളിസിറ്ററായി വിജയഗാഥകൾ തീർത്ത ബൈജു തിട്ടാല കേംബ്രിജ് സിറ്റി കൗൺസിൽ ഡപ്യൂട്ടി മേയർ പദവിയിലൂടെ രാഷ്ട്രീയ രംഗത്തും മുഴുവൻ യുകെ മലയാളികൾക്കും പ്രചോദനമായി തീർന്നിരിക്കുകയാണ്.

മലയാള സിനിമയിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന പ്രിയ താരങ്ങളോടൊപ്പം വള്ളംകളിയും കേരളീയ കലാരൂപങ്ങളും ആസ്വദിക്കുവാൻ മുഴുവൻ യുകെ മലയാളികളെയും യുക്‌മ ദേശീയ സമിതി, ഓഗസ്റ്റ്‌ 26 ന് റോഥർഹാമിലെ മാൻവേഴ്സ്  തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്‌മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു. വള്ളംകളി മത്സരം നടക്കുന്ന മാൻവേഴ്സ് തടാകത്തിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്.

കേരളപൂരം വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:

 

Manvers Lake

Station Road 

Wath-Upon-Dearne 

Rotherham 

South Yorkshire.

S63 7DG.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com