യുക്മ കേരളപൂരം വള്ളംകളി വേദിയെ സംഗീതസാന്ദ്രമാക്കുവാൻ ഗായകൻ അഭിജിത്ത് കൊല്ലം എത്തുന്നു

Mail This Article
ലണ്ടൻ ∙ യുക്മ കേരളപൂരം വള്ളംകളി 2023 വേദിയിൽ മലയാള ചലച്ചിത്ര പിന്നണി ഗായകൻ അഭിജിത്ത് കൊല്ലം എത്തുന്നു. 2018 ൽ പ്രവാസി എക്‌സ്പ്രസ് അവാർഡിന് അർഹനായ അഭിജിത്ത് മലയാളത്തിന് പുറമെ തെലുങ്ക് സിനിമയിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.
വള്ളംകളിയോട് അനുബന്ധിച്ചുള്ള കേരളപൂരം സ്റ്റേജ് കലാപരിപാടികൾ കൂടുതൽ മികവുറ്റതാക്കുവാൻ അഭിജിത്തിന്റെ സാന്നിധ്യം കൂടുതൽ സഹായിക്കുമെന്ന് കൾച്ചറൽ പ്രോഗ്രാമിന്റെ ചുമതല വഹിക്കുന്ന യുക്‌മ ദേശീയ വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോ, ജോയിന്റ് സെക്രട്ടറി സ്മിത തോട്ടം, ലയ്സൺ ഓഫിസർ മനോജ് പിള്ള, മുൻ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ എന്നിവർ അറിയിച്ചു.
മലയാള സിനിമയിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന പ്രിയ താരങ്ങളോടൊപ്പം വള്ളംകളിയും കേരളീയ കലാരൂപങ്ങളും ആസ്വദിക്കുവാൻ മുഴുവൻ യുകെ മലയാളികളെയും യുക്‌മ ദേശീയ സമിതി, ഓഗസ്റ്റ് 26 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്‌മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.
വള്ളംകളി മത്സരം നടക്കുന്ന മാൻവേഴ്സ് തടാകത്തിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്.
കേരളപൂരം വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:
Manvers Lake
Station Road
Wath-Upon-Dearne
Rotherham
South Yorkshire.
S63 7DG.