ADVERTISEMENT

റോം∙ രണ്ടുമാസക്കാലം നീണ്ടുനിൽക്കുന്ന റോമ - യൂറോപ്പ ഫെസ്റ്റിവലിന്റെ 2023 സീസനു റോമിൽ തുടക്കമായി. നവംബർ 19 വരെ, റോമിന്റെ വിവിധ പ്രദേശങ്ങളിൽ 13 വേദികളിലായാണ് റൊമാ - യൂറോപ്പ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള 90 വ്യത്യസ്ത ഷോകൾ സംഘടിപ്പിക്കുന്നത്. 

rom1

കുട്ടികൾക്കായുള്ള സമകാലിക നൃത്തം, നാടകം, കല, സംഗീതം, സാങ്കേതികവിദ്യ, ഇവന്റുകൾ എന്നിങ്ങനെ നിരവധി പരിപാടികളാണ് ഇത്തവണയും അവതരിപ്പിക്കപ്പെടുന്നത്. ലോകമെമ്പാടുമുള്ള അഞ്ഞൂറിലധികം കലാകാരന്മാർ റോമ - യൂറോപ്പ ഫെസ്റ്റിവലിൽ പങ്കെടുക്കുമെന്ന് സംഘടകൾ അറിയിച്ചു. 

rom2

കലാകാരന്മാരുടെ സംവേദനക്ഷമതയും കാഴ്ചപ്പാടുകളുടെ ബഹുസ്വരതയും കണ്ടെത്തുന്നതിനുള്ള വേദിയാണ് ഈ വർഷത്തെ ഫെസ്റ്റിവലെന്ന് റോമ - യൂറോപ്പ ആർട്ടിസ്റ്റിക് ഡയറക്ടർ ഫാബ്രിസിയോ ഗ്രിഫാസി പറഞ്ഞു.

പരിപാടികൾ, വേദികൾ, ടിക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള മുഴുവൻ വിശദാംശങ്ങളും റോമ-യൂറോപ്പയുടെ iiവെബ്സൈറ്റിൽ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com