ഓക്സ്ഫോർഡ് സെന്റ് മേരീസ് ഓർത്തഡോക്സ് കോൺഗ്രിഗേഷനിൽ പരിശുദ്ധ ദൈവ മാതാവിന്റെ ഓർമ്മ പെരുന്നാൾ ഇന്നും നാളെയും

st-marys-church
SHARE

ഓക്സ്ഫോർഡ്∙ യുകെ ഓക്സ്ഫോർഡ് സെന്റ് മേരീസ് ഓർത്തഡോക്സ് കോൺഗ്രിഗേഷനിൽ പരിശുദ്ധ ദൈവ മാതാവിന്റെ ഓർമ്മ പെരുന്നാൾ ഇന്നും നാളെയും ആചരിക്കും. പെരുന്നാൾ ക്രമീകരണങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഇടവക വികാരി ഫാ. ഗീവർഗീസ് ജേക്കബ് തരകൻ, ട്രസ്റ്റി ജയ്ക്ക് ജോർജ്, സെക്രട്ടറി റജിൻ പൗലോസ്, പെരുന്നാൾ കോർഡിനേറ്റർ നിബു തോമസ് എന്നിവർ അറിയിച്ചു.

സെപ്റ്റംബർ 15 വെള്ളിയാഴ്ച വൈകിട്ട് 6 ന് പെരുന്നാൾ കൊടിയേറ്റ്, 6.15 ന് സന്ധ്യനമസ്കാരം, മധ്യസ്ഥ പ്രാർത്ഥന, വചന പ്രഘോഷണം എന്നിവ നടക്കും. സെപ്റ്റംബർ 16 ശനിയാഴ്ച രാവിലെ 9.45 ന് പ്രഭാത നമസ്കാരം, 10 ന് വി. കുർബാന എന്നിവ നടക്കും. തുടർന്ന് പെരുന്നാൾ പ്രദക്ഷിണം, ആശീർവാദം, നേർച്ച, കൊടിയിറക്ക് എന്നിവ നടക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് ഫാ. ഷൈജു പി മത്തായി മുഖ്യ കാർമ്മികത്വം വഹിക്കും.

പെരുന്നാൾ നടക്കുന്ന ദേവാലയത്തിന്റെ വിലാസം:

St Anthony of Padua Church, 115 Headley Way, Headington, Oxford OX3 7SS

English Summary: St. Mary's Orthodox Congregation, Oxford; Feast of the memory of the Holy Mother of God 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS