ലോകത്തിലെ ഏറ്റവും വലിയ ബിയര്‍ ഫെസ്റ്റിന് ജര്‍മനിയില്‍ തുടക്കമായി

beer-bus-cheers
Representative image by: iStock / Odairson Antonello
SHARE

മ്യൂണിക്ക്∙ ലോകത്തിലെ ഏറ്റവും വലിയ ബിയര്‍ ഫെസ്റ്റിവലായ ജർമനിയിലെ പ്രശസ്തമായ ഒക്ടോബർ ഫെസ്റ്റിന് കഴിഞ്ഞ ദിവസം ബവേറിയന്‍ തലസ്ഥാനമായ മ്യൂണിക്കില്‍ തുടക്കമായി. 188-ാമത് ബിയര്‍ ഫെസ്റ്റിവല്‍ മ്യൂണിക്ക് മേയര്‍ ഡീറ്റര്‍ റെയ്റ്റര്‍ പരമ്പരാഗത ആഹ്വാനത്തോടെ ആദ്യത്തെ ബീയര്‍ ബാരല്‍ പൊട്ടിച്ച് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് അദ്ദേഹം ആദ്യ ടാങ്കര്‍ഡ് ബവേറിയന്‍ മിനിസ്റ്റർ പ്രസിഡന്‍റ് മാര്‍ക്കൂസ് സോഡറിന് കൈമാറി.

‌ബിയര്‍ കാര്‍ണിവലില്‍ പങ്കുചേരുന്നതിന് വിവിധ രാജ്യങ്ങളിൽ നിന്നും സന്ദര്‍ശകരാണ് എത്തിചേർന്നിരിക്കുന്നത്. ഈ വര്‍ഷം കുറഞ്ഞത് 6 ദശലക്ഷം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നു.  ഒക്ടോബര്‍ഫെസ്റ്റ് ഈ വര്‍ഷം ഉത്സവം പതിവിലും രണ്ട് ദിവസം കൂടുതല്‍ നീണ്ടുനിൽക്കുന്ന രീതിയിലാണ് ക്രമീകരണം. അടുത്ത മാസം മൂന്നിന്  ഒക്ടോബർ ഫെസ്റ്റ് അവസാനിക്കും.

600 ഓളം പൊലീസ് ഉദ്യോഗസ്ഥരെയും 450 ഓളം പാരാമെഡിക്കല്‍ ജീവനക്കാരെയും 55 ഡോക്ടര്‍മാരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. അതേസമയം ഈ വർഷത്തെ  പണപ്പെരുപ്പ പ്രതിസന്ധി ബിയറിന്‍റെ വില വർധനയ്ക്ക് കാരണമായിട്ടുണ്ട്. ഒരു ലിറ്റര്‍ ബിയറിന് 12.60 മുതല്‍ 14.90 യൂറോ വരെ വില വരും. അതായത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 6.1% വർധനവ്.

English Summary: oktoberfest: Munich mayor opens 188th beer festival

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS