പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്ന് ഇംഗ്ലണ്ടിലെത്തിയവരുടെ പത്താം സംഗമം ഒക്ടോബർ പതിനാലാം തീയതി ശനിയാഴ്ച ലെസ്റ്ററിൽ രാവിലെ 9 മുതൽ വൈകുന്നേരം 7 മണി വരെ നടക്കും. പുതുപ്പള്ളി നിയോജകമണ്ഡലത്തെ അര നൂറ്റാണ്ടിലേറെ പ്രതിനിധീകരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മയ്ക്ക് മുമ്പിൽ അശ്രുപൂജ അർപ്പിച്ചു കൊണ്ടുള്ള അനുശോചന സമ്മേളനത്തോടെ പത്താമത് പുതുപ്പള്ളി സംഗമത്തിന് തിരശ്ശീല ഉയരും. പുതുപ്പള്ളിയുടെ പുതിയ എംഎൽഎ ചാണ്ടി ഉമ്മൻ പുതുപ്പള്ളി സംഗമം ഓൺലൈനായി ഉദ്ഘാടനം ചെയും.

പ്രാദേശിക കളികളായ നാടൻ പന്തുകളി, പകിട കളി, വടംവലി എന്നിവയ്ക്കൊപ്പം ചെണ്ട മേളത്തിന്റെ അകമ്പടി കൂടിയാണ് സംഗമം സംഘടിപ്പിക്കുന്നത്. പുതുപ്പള്ളിയുടെ തനതായ രുചിയിലുള്ള ഭക്ഷണമാണ് ക്രമീകരിച്ചരിക്കുന്നത്. കായിക വിനോദങ്ങളോടൊപ്പം പുതുപ്പള്ളിയുടെ കലാകാരന്മാർ അവതരിപ്പിക്കുന്ന മനോഹരങ്ങളായ കലാപരിപാടികളും സംഗമത്തിന് മാറ്റുകൂട്ടും. ബിജു തമ്പിയും, ജിഷ ജയിനും നയിക്കുന്ന ഗാനമേളയും പുതുപ്പള്ളി സംഗമത്തിലെ ജി സി എസ് സി, എ ലെവൽ പരീക്ഷകളിൽ പ്രശസ്ത വിജയം നേടിയ കുട്ടികളെ നാം ആദരിക്കുന്ന ചടങ്ങും സംഗമത്തിലുണ്ടാകും.

നിലവിലുള്ള പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ അംഗങ്ങളോടൊപ്പം പുതുപ്പള്ളി സംഗമം ആരംഭിച്ചപ്പോൾ മുതൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ ഭാഗമായിരുന്ന പനച്ചിക്കാട് പഞ്ചായത്തിലെ അംഗങ്ങളും വന്നുചേർന്ന് ലെസ്റ്ററിലെ ഈ മഹാ സംഗമത്തെ ഒരു വൻ വിജയമാക്കണമെന്ന് പുതുപ്പള്ളി സംഗമം കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Anil Markose- 07988722542
Abraham Joseph (Williams)- 07846869098
Abraham Kurien (saji)- 07882791150
Raju Abraham-
07939849485
Soboy Varghese- 07469893659
Venue
Leicester Forest East Parish Council Hall
Kings Drive,
Leicester Forest East