സേവനം യുകെ യുടെ ഓക്സ്ഫഡ് കുടുംബയൂണിറ്റിന് പുതിയ നേതൃത്വം

sevanam-uk-2
SHARE

ഓക്സ്ഫഡ് ∙ യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണ പ്രസ്ഥാനവും ശിവഗിരി മഠത്തിന്റെ പോക്ഷക സംഘടനയായ ഗുരുധർമ്മ പ്രചരണ സഭയുടെ യൂണിറ്റ് കൂടിയായ സേവനം യുകെ യുടെ ഓക്സ്ഫഡ് യൂണിറ്റ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഓണാഘോഷവും നടത്തി. 

സേവനം യു കെ കുടുംബ യൂണിറ്റ് കോഓർഡിനേറ്റർ ഗണേഷ് ശിവന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സേവനം യുകെ യുടെ ചെയർമാൻ  ബൈജു പാലക്കൽ, സേവനം യുകെ ജോയിൻ കൺവീനർ സതീഷ് കുട്ടപ്പൻ, സേവനം യുകെ ട്രഷറർ അനിൽകുമാർ രാഘവൻ, തുടങ്ങിയവർ സേവനം യുകെയുടെയും ശിവഗിരി ആശ്രമം യുകെയുടെയും പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു. 

2023-2025 കാലയളവിലേക്കുള്ള സേവനം യുകെ ഓക്സ്ഫഡ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി പ്രമോദ് കുമരകം സെക്രട്ടറിയായി ലിജു ഗംഗാദരൻ ട്രഷറർയായി രാജീവ്‌ ദാസൻ വനിതാ പ്രധിനിധിയായി സുമ സുനിൽ എന്നിവർ ഗുരുദേവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തു. 

കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ ഉള്ള അംഗങ്ങള്‍ പങ്കെടുത്ത് ഓണാഘോഷം ഗംഭീരമാക്കി. അത്തപ്പൂക്കളവും, ഓണക്കളികളും കലാപരിപാടികളും ഓണസദ്യയും ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ മാറ്റുകൂട്ടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS