മാഞ്ചെസ്റ്റെർ ∙ ട്രാഫോർഡ് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റായിരുന്ന ചാക്കോ ലൂക്കിന്റെ മാതാവ് ത്രേസ്യാമ്മ ലുക്ക് എടത്തിപ്പറമ്പിൽ ( 82) ഇന്നലെ വൈകുന്നേരം നാട്ടിൽ അന്തരിച്ചു. ആലപ്പുഴ തണ്ണീർമുക്കം പരേതനായ എടത്തിപ്പറമ്പിൽ ലുക്ക് തോമസിന്റെ (Ex മിലിറ്ററി) ഭാര്യയാണ് പരേത. മക്കൾ: തോമസ് (Ritd HAL), ലൂസി (Ritd സൂപ്രണ്ടന്റ്, കോട്ടയം മെഡിക്കൽ കോളേജ്), ചാക്കോ ലുക്ക് (UK). മരുമക്കൾ : ലിസി നെല്ലിക്കുന്നത് (ബ്രഹ്മമംഗലം), സ്റ്റീഫൻ പുളിക്കത്തൊട്ടിയിൽ (പേരൂർ), എൽസ കണിയാംപറമ്പിൽ (UK). പരേത കൊട്ടയം കുറുമള്ളൂർ കരോട്ടുമന്നാകുളം കുടുംബാംഗമാണ്.
പലതവണ UK യിലെ മാഞ്ചസ്റ്ററിൽ മകൻ ചാക്കോ ലൂക്കിനെ സന്ദർശിച്ചിട്ടുള്ള അമ്മച്ചിയെ ഇവിടുത്തെ മലയാളികൾക്ക് സുപരിചിതയായിരുന്നു. ട്രാഫോർഡ് മലയാളി അസോസിയേഷൻ, മാഞ്ചസ്റ്റർ ക്നാനായ കത്തോലിക്ക അസോസിയേഷൻ തുടങ്ങിയവർ അനുശോചിച്ചു. സംസ്കാരം കണ്ണങ്കര സെന്റ് സേവിയേഴ്‌സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പിന്നീട് നടത്തപ്പെടും.
വാർത്ത ∙ റെൻസൺ സഖറിയാസ്