കേരള ഇമ്മിഗ്രന്റ് വിമൻസ് അസോസിയേഷൻ റോമിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം നടത്തി

Mail This Article
റോം∙ ഇറ്റലിയിലെ റോം ആസ്ഥാനമായി രൂപം കൊണ്ട വനിതാ സംഘടനയായ കേരള ഇമ്മിഗ്രന്റ് വിമൻസ് അസോസിയേഷൻ റോമിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം നടത്തി ∙ ആഘോഷപരിപാടികൾ റോമിലെ മലയാളി മുനിസിപ്പൽ കൗൺസിലർ തെരേസ പുത്തൂർ ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രസിഡന്റ് റീന പൗലോസ് അധ്യക്ഷത വഹിച്ചു. റോമിലെ തൊഴിലാളിസംഘടന പ്രതിനിധികൾ പങ്കെടുക്കുകയും ഓണാശംസകൾ നേരുകയും ചെയ്തു . യൂറോപ്പിലെ ഏറ്റവും നല്ല അധ്യാപികയ്ക്കുള്ള അവാർഡ് കരസ്ഥമാക്കിയ ഡോ.മേരി ഷൈനി ആശംസ പങ്കിടാൻ എത്തിയിരുന്നു . വിവിധയിനം കലാപരിപാടികളും ഓണസദ്യയും ഈ ആഘോഷത്തിന്റെ മുഖ്യ ആകർഷണമായിരുന്നു. സെക്രട്ടറി ജാസ്മിൻ ജോസ് നന്ദിപറഞ്ഞു. റോമിന്റെ മണ്ണിൽ ഒരു മലയാളി വനിതാ സംഘടനാ ആദ്യമായാണ് ഒരു ആഘോഷം സംഘടിപ്പിക്കുന്നത് . റോമിലെ സ്‌ത്രീകളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായാണ് ഈ സംഘടനാ രൂപീകരിച്ചത്
English Summary: Kerala Immigrant Women's Association celebrated Onam with elaborate programs in Rome