ADVERTISEMENT

ഫ്ലൈറ്റുകളിൽ ചൈൽഡ് ഫ്രീ കാബിനുകൾ അവതരിപ്പിക്കാനൊരുങ്ങി വിമാനക്കമ്പനികള്‍. ടർക്കിഷ് ഉടമസ്ഥതയിലുള്ള ഒരു എയർലൈൻ ഉടൻ തന്നെ കമ്പനിയുടെ ചില ഫ്ലൈറ്റുകളിൽ ചൈൽഡ് ഫ്രീ കാബിനുകൾ അവതരിപ്പിക്കും. വേണമെന്നും വേണ്ടെന്നുമുളള സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടെയാണ് പുതിയ പ്രഖ്യാപനം. എന്നാൽ എല്ലാവരും ഈ ആശയത്തോട് യോജിക്കുന്നുമില്ല. ഓഗസ്റ്റിലാണ് ടര്‍ക്കിഷ് കമ്പനിയായ കോറെൻഡൻ ആദ്യം തീരുമാനം പ്രഖ്യാപിച്ചത്. കുട്ടികളുമായി യാത്ര ചെയ്യുന്നവർക്ക് ഈ നീക്കം പ്രയോജനപ്പെടുമെന്നാണ് കമ്പനിയുടെ പക്ഷം. മാതാപിതാക്കള്‍ക്ക് കുട്ടികളുമായി പേടിക്കാതെ ഇരിക്കാം. മറ്റുള്ളവരെ ബഹളം ബാധിക്കുകയുമില്ലെന്നാണ് കമ്പനി പറയുന്നത്.

ശാന്തമായ അന്തരീക്ഷം ആഗ്രഹിക്കുന്ന യാത്രക്കാർക്കായി  'ഒൺലി അഡൾട്ട്' സോണുകളും വിമാനക്കമ്പനികള്‍ ഉടന്‍ പരിഗണിക്കും. 16 വയസും അതിൽ കൂടുതലുമുള്ള യാത്രക്കാർക്ക് മാത്രം ലഭ്യമാകുന്ന ഈ സേവനം നവംബറിൽ നിലവിൽ വരും. 'ഒൺലി അഡൾട്ട് സോൺ' അവതരിപ്പിക്കുന്നത് കുട്ടികളുള്ള രക്ഷിതാക്കൾക്കും ഉപകാരപ്രദമാണ്.. കുട്ടി കരയുകയാണെങ്കിൽ സഹയാത്രികരുടെ പ്രതികരണങ്ങളെക്കുറിച്ച് അവർ ആശങ്കപ്പെടേണ്ടതില്ല' എയർലൈൻ പ്രസ്താവനയിൽ പറയുന്നു.  അഡൽറ്റ്-ഓൺലി സോണുകൾ വാഗ്ദാനം ചെയ്യുന്ന യൂറോപ്പിലെ ആദ്യത്തെ എയർലൈനാണ് കോറെൻഡൺ.

എയർലൈനിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നതായി നിരവധിപേര്‍ സോഷ്യൽ മീഡിയയില്‍ കുറിച്ചു. കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ പലപ്പോഴും നിരവധി ബുദ്ധിമുട്ടുകളാണ് അനുഭവിക്കേണ്ടി വരിക.അതിനൊപ്പമാണ് സഹയാത്രക്കാരുടെ അസ്വസ്ഥതകളും. ഇതിനൊരു പരിഹാരം കണ്ടെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് ഒരു യുവതി കുറിച്ചു.

അടുത്ത മാസം, ആംസ്റ്റർഡാമിനും കരീബിയൻ ദ്വീപായ കുറക്കാവോയ്ക്കും ഇടയിലുള്ള ഫ്ലൈറ്റുകളിൽ ടർക്കിഷ് ഉടമസ്ഥതയിലുള്ള കോറെൻഡൺ എയർലൈൻസ് 'ഒൺലി അഡൾട്ട്' സോൺ ആരംഭിക്കും. അഡൽറ്റ്-ഓൺലി സോണുകൾ അവതരിപ്പിക്കുന്നതിനുള്ള മുൻ‌നിര യൂറോപ്യൻ എയർലൈൻസ് കോറെൻഡൺ എയർലൈൻസ് ആണെങ്കിലും, ചില അന്താരാഷ്ട്ര കമ്പനികൾ ഇതിനകം സമാനമായ സേവനങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, AirAsia X അതിന്റെ A330 ദീർഘദൂര ഫ്ലൈറ്റുകളിൽ ഒരു ക്വയറ്റ് സോൺ നൽകുന്നു, 12 വയസും അതിൽ കൂടുതലുമുള്ള യാത്രക്കാർക്ക് മാത്രമായാണ് ഈ സൗകര്യം. കൂടാതെ, സിംഗപ്പൂർ ആസ്ഥാനമായുള്ള ചെലവ് കുറഞ്ഞ കാരിയറായ സ്കൂട്ട്, അതിന്റെ 787 ഫ്ലൈറ്റുകളിൽ സ്കൂട്ടിൻസൈലൻസ് കാബിനുകൾ അവതരിപ്പിക്കുന്നു, അവ 12 വയസ്സിന് മുകളിലുള്ള യാത്രക്കാർക്ക് മാത്രം ആക്സസ് ചെയ്യാൻ കഴിയും.

English Summary:

Certain Airlines introduced Child Free Zones on Planes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com