ADVERTISEMENT

സൂറിക് ∙ യൂറോപ്പിൽ ഏറ്റവും കൂടുതൽ വർണ വംശീയത കൂടിയ രാജ്യങ്ങൾ ജർമനി, ഓസ്ട്രിയ, ഫിൻലൻഡ്‌ എന്നിവ ആണെന്ന് യൂറോപ്യൻ യൂണിയന് കീഴിലുള്ള മൗലികാവകാശങ്ങൾക്കായുള്ള ഏജൻസി(FRA) പറയുന്നു. കറുത്ത നിറക്കാരോടുള്ള വിവേചനത്തെ കുറിച്ച് യൂറോപ്പിലെ 13 രാജ്യങ്ങളിൽ ഏജൻസി നടത്തിയ പഠനത്തിൽ, പോർച്ചുഗൽ, സ്വീഡൻ, പോളണ്ട് എന്നി രാജ്യങ്ങളിലാണ് വിവേചനം താരതമ്യേന കുറവ്. ബെൽജിയം, ഡെൻമാർക്ക്‌, ഫ്രാൻസ്, അയർലൻഡ്, ഇറ്റലി, ലക്‌സംബർഗ്, സ്‌പെയിൻ എന്നിവയാണ് പഠനത്തിൽ ഉൾപ്പെട്ട മറ്റ് രാജ്യങ്ങൾ. 

യൂറോപ്യൻ രാജ്യങ്ങളിൽ താമസിക്കുന്ന ഒന്നും, രണ്ടും തലമുറകളിലുള്ളവരെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. ആറ് വർഷം മുമ്പ് നടത്തിയ പഠനത്തെ അപേക്ഷിച്ചു, വർണ വിവേചനത്തിൽ കാര്യമായ വർധനവുണ്ടായതായി റിപ്പോർട് പറയുന്നു. വിദ്യാഭ്യാസം, തൊഴിൽ, മെഡിക്കൽ സേവനം, വീട് അന്വേഷണം എന്നീ നാല് മേഖലകളിലാണ് വിവേചനം കുടുതലെന്നാണ് സർവേയിൽ പങ്കെടുത്തവർ പറയുന്നത്. 

English Summary:

What are the most racist countries in Europe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com