ADVERTISEMENT

ബർമിങ്ഹാം∙ ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ അപ്പൊസ്തലറ്റിന്റെ   നേതൃത്വത്തിൽ നടത്തുന്ന രൂപത കലോത്സവ  മത്സരങ്ങൾക്ക് മുന്നോടിയായുള്ള റീജനൽ മത്സരങ്ങൾ പൂർത്തിയായി . രൂപതയിലെ പന്ത്രണ്ട് റീജനുകളിലായി നടത്തപ്പെട്ട മത്സരങ്ങളിൽ ഓരോ ഇടവക / മിഷൻ / പ്രൊപ്പോസഡ്‌ മിഷനുകളിൽ നിന്നുള്ള മത്സരാർത്ഥികളാണ് മാറ്റുരച്ചത്. ബൈബിൾ പ്രതിഷ്ഠയോടുകൂടി ആരംഭിച്ച ഓരോ റീജനിന്റെയും മത്സരങ്ങൾ വിശ്വാസത്തിന്റെ വലിയ പ്രഘോഷണമായി മാറി . വചനമായി അവതരിച്ച ദൈവത്തെ കലയുടെ രൂപത്തിൽ വിവിധ സ്റ്റേജുകളിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ വലിയ ഒരു വിശ്വാസ സാക്ഷ്യത്തിന് വേദിയായി ഓരോ മത്സരങ്ങളും . 

രൂപത മത്സരങ്ങൾ നവംബർ 18 ന് സ്കെന്തോർപ്പിൽ വച്ച് നടത്തപ്പെടും . റീജനുകളിൽ നിന്നും ഒന്നാം സ്ഥാനം നേടിയ മത്സരാർത്ഥികളാണ് രൂപത മത്സരങ്ങൾക്ക് യോഗ്യത നേടിയിരിക്കുന്നത്. ലീഡ്സ് റീജനിലെ സ്കെന്തോർപ്പിൽ ,പതിനാറില്പരം സ്റ്റേജുകളിലായി നടത്തപ്പെടുന്ന രൂപത മത്സരങ്ങൾ, ബ്രിട്ടണിലെത്തന്നെ ഏറ്റവും വലിയ ബൈബിൾ അധിഷ്ഠിത മത്സരങ്ങൾക്കാണ് സാക്ഷിയാവുന്നത് . രൂപത മത്സരങ്ങളുടെ സുഗമമായ  നടത്തിപ്പിനായി നൂറിൽപരം വോളന്റീർസിന്റെ സഹായത്തോടെ ക്രമീകരണങ്ങൾ ചെയ്തുവരുന്നു .

രൂപത കലോത്സവ മത്സരങ്ങളോട്  ചേർന്ന് നടത്തപ്പെടുന്ന ഷോർട്ട് ഫിലിം മത്സരങ്ങൾ ലഭിക്കേണ്ട അവസാന തിയതി ഒക്ടോബർ 31 നാണ് .റീജനൽ മത്സരങ്ങളിൽ നിന്നും രൂപത മത്സരങ്ങൾക്ക്  യോഗ്യത നേടിയവരുടെ പേരുകൾ ഒക്ടോബർ 31 ന് മുമ്പ് രൂപത ബൈബിൾ അപ്പസ്റ്റോലേറ്റിൽ ലഭിക്കേണ്ടതാണെന്ന്  ബൈബിൾ അപ്പോസ്തലേറ്റിന് വേണ്ടി പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

English Summary:

Great Britain Syro Malabar Diocese Regional Arts Competitions Completed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com