ലണ്ടൻ റീജനൽ നൈറ്റ് വിജിൽ ഈസ്റ്റ്ഹാമിൽ ഈ മാസം 24ന്
Mail This Article
ഈസ്റ്റ്ഹാം∙ ആഗോള കത്തോലിക്കാ സഭ, മരിച്ചവിശ്വാസികളുടെ ഓർമ്മയ്ക്കും പ്രാർത്ഥനക്കുമായി പ്രത്യേകം നിയോഗിച്ചിരിക്കുന്ന നവംബർ മാസത്തിൽ ലണ്ടൻ റീജൻ സിറോ മലബാർ സഭ നൈറ്റ് വിജിൽ ശുശ്രൂഷ ഒരുക്കുന്നു. പ്രശസ്ത ധ്യാന ഗുരുവും, സിറോ മലബാർ ലണ്ടൻ റീജൻ കോർഡിനേറ്ററുമായ ഫാ. ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ രൂപതയിലെ ഇവാഞ്ചലൈസേഷൻ ഡയറക്ടറും, ഫാമിലി കൗൺസിലറും, തിരുവചന ശുശ്രൂഷകയുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായി നൈറ്റ് വിജിലിന് നേതൃത്വം നൽകും.
ഈസ്റ്റ്ഹാം സെന്റ് ജോർജ്ജ്സ് സിറോ മലബാർ മിഷൻ ആതിഥേയത്വം വഹിക്കുന്ന നൈറ്റ് വിജിൽ ഈസ്റ്റ്‌ഹാം സെന്റ് മൈക്കിൾസ് കത്തോലിക്കാ ദേവാലയത്തിൽ വെച്ച് നവംബർ 24 നു വെള്ളിയാഴ്ചയാണ് ക്രമീകരിച്ചിരിക്കുന്നത്. രാത്രിയാമങ്ങളുടെ സുശാന്തതയിൽ മനസ്സും ഹൃദയവും ഏകോപിപ്പിച്ച് ദൈവസന്നിധിയോടു ചേർന്ന് നിൽക്കുവാനും, പ്രാർത്ഥനകളും യാചനകളും വേദനകളും അവിടുത്തെ സമക്ഷം ഭരമേല്പിക്കുവാനുമുള്ള അനുഗ്രഹീതവേളയാണ് ഒരുങ്ങുന്നത്.
കുർബ്ബാനയിലും തിരുവചന ശുശ്രൂഷയിലും സൗഖ്യധ്യാനത്തിലും പങ്കുചേരുവാനും കൂടാതെ കുമ്പസാരത്തിനുള്ള അവസരവും നൈറ്റ് വിജിലിൽ ഉണ്ടായിരിക്കും. നൈറ്റ് വിജിൽ ശുശ്രൂഷകളിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്: മാത്തച്ചൻ വിളങ്ങാടൻ: 07915602258
നൈറ്റ് വിജിൽ സമയം- നവംബർ 24 വെള്ളിയാഴ്ച: രാത്രി 8:00 മുതൽ 12:00 വരെ.
പള്ളിയുടെ വിലാസം:
St.Michael's Catholic Church, Eastham,
E6 6ED