പതിനാലാമത് യുക്മ ദേശീയ കലാമേള ചെൽറ്റൻഹാമിൽ : സംഘാടക സമിതിയെ പ്രഖ്യാപിച്ചു
Mail This Article
പതിനാലാമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ വിപുലമായ കലാമേള സംഘാടക സമിതി പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ സമിതി. മത്സരാർത്ഥികളും കാണികളും ഏറെ ആവേശത്തോടെ വരവേറ്റ റീജനൽ കലാമേളകൾ നൽകിയ ആത്മവിശ്വാസത്തിലാണ്, ദേശീയ കലാമേള സംഘാടക സമിതി ഒരുക്കങ്ങളുമായി മുന്നോട്ട് പോകുന്നത്. കൂടുതൽ മികച്ച കലാപ്രകടനങ്ങൾ കാഴ്ച വെയ്ക്കണമെന്ന ആവേശത്തിൽ കൂടുതൽ മത്സരാർത്ഥികൾ ദേശീയ കലാമേളക്ക് എത്തുമ്പോൾ ഇക്കുറി കടുത്ത മത്സരങ്ങളാകും കലാമേള വേദികളിൽ ഉണ്ടാവുകയെന്ന് ഉറപ്പാണ്. അത് കൊണ്ട് തന്നെ ഈ വർഷത്തെ കലാമേള മറ്റേതൊരു വർഷത്തേക്കാളും കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് യുക്മ.
യുക്മ ദേശീയ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെ സ്വന്തം സ്ഥലത്ത്, കുതിരപ്പന്തയ മത്സരങ്ങൾക്ക് പ്രശസ്തിയാർജിച്ചതുമായ ചെൽറ്റൻഹാമിലാണ് ഈ വർഷത്തെ ദേശീയ കലാമേള സംഘടിപ്പിച്ചിരിക്കുന്നത്. ചെൽറ്റൻഹാമിലെ ബിഷപ് ക്ലീവിലുള്ള പ്രശസ്തമായ ക്ലീവ് സ്കൂളിലാണ് ഇക്കുറി ദേശീയ കലാമേള അരങ്ങേറുന്നത്. കലാമേളയുടെ വിജയത്തിനായി ദേശീയ റീജനൽ ഭാരവാഹികളും അസോസിയേഷൻ പ്രവർത്തകരും യുക്മ സ്നേഹികളും അടങ്ങുന്ന വലിയൊരു നേതൃ നിര തന്നെ ഇതിനകം സജ്ജമായിക്കഴിഞ്ഞു. ദേശീയ മേളയുടെ നടത്തിപ്പിനായി താഴെ പറയുന്ന വിപുലമായ സംഘാടക സമിതിയെ യുക്മ ദേശീയ കമ്മറ്റി പ്രഖ്യാപിച്ചു.
ചെയർമാൻ - ഡോ. ബിജു പെരിങ്ങത്തറ (പ്രസിഡന്‍റ്, യുക്മ)
ചീഫ് കോർഡിനേറ്റർ - കുര്യൻ ജോർജ് (ജനറൽ സെക്രട്ടറി, യുക്മ)
ജനറൽ കൺവീനർ - ജയകുമാർ നായർ (യുക്മ ദേശീയ സമിതിയംഗം)
ഇവൻറ് ഓർഗനൈസർ - അഡ്വ. എബി സെബാസ്റ്റ്യൻ (ദേശീയ വക്താവ്, യുക്മ)
ഫിനാൻസ് കൺട്രോൾ - ഡിക്സ് ജോർജ്, അബ്രാഹം പൊന്നുംപുരയിടം
വൈസ് ചെയർമാൻമാർ - ഷിജോ വർഗീസ്, ലീനുമോൾ ചാക്കോ, സുജു ജോസഫ്, ടിറ്റോതോമസ്
കോർഡിനേറ്റേഴ്സ് - പീറ്റർ താണോലിൽ, സ്മിത തോട്ടം, മനോജ്കുമാർ പിള്ള, സുനിൽ ജോർജ്
പബ്ളിസിറ്റി & മീഡിയ മാനേജ്മെൻറ് - അലക്‌സ് വർഗീസ്, സജീഷ് ടോം, ജഗ്ഗി ജോസഫ്, ഷൈമോൻ തോട്ടുങ്കൽ
കൺവീനർമാർ - ഷാജി തോമസ്, സാജൻ സത്യൻ, സണ്ണിമോൻ മത്തായി, അഡ്വ. ജാക്സൺ തോമസ്, വർഗീസ് ഡാനിയൽ, ജയ്സൺ ചാക്കോച്ചൻ, ബിജു പീറ്റർ,
സുരേന്ദ്രൻ ആരക്കോട്ട്, ജോർജ്ജ് തോമസ്, ബിനോ ആൻറണി, ജിജോ മാധവപ്പിള്ളി, സന്തോഷ് ജോൺ, സണ്ണി ഡാനിയൽ
ഓർഗനൈസേർസ് - വർഗീസ് ജോൺ, വിജി കെ.പി, അബ്രാഹം ലൂക്കോസ്, ലിറ്റി ജിജോ, സലീന സജീവ്,
റിസപ്ഷൻ കമ്മിറ്റി - അമ്പിളി സെബാസ്റ്റ്യൻ, ഫ്ലോറൻസ് ഫെലിക്സ്, ബീന സെൻസ്, സിനി ആന്റണി, സിൽവി ജോസ്, മേഴ്‌സി ജേക്കബ്, സരിക അമ്പിളി, ക്ലാര പീറ്റർ
എസ്‌റ്റേറ്റ് & ഫെസിലിറ്റി മാനേജ്മെൻറ് - ജിപ്സൺ തോമസ്, ജോബിൻ ജോർജ്ജ്, ബെന്നി ജോസഫ്, പീറ്റർ ജോസഫ്, ദേവലാൽ സഹദേവൻ, സണ്ണി ലൂക്കോസ്, സജിമോൻ സേതു, ബെന്നി അഗസ്റ്റിൻ, ബിസ് പോൾ മണവാളൻ, മനോജ് വേണുഗോപാൽ
ഓഫിസ് മാനേജ്മെൻറ് - തോമസ് മാറാട്ടുകളം, അജയ് പെരുമ്പലത്ത്, സൂരജ് തോമസ്സ്, സാജോ ജോസ്
സോഫ്‌റ്റ് വെയർ - ജോസ് പി.എം. (ജെ.എം.പി സോഫ്‌റ്റ് വെയർ)
അവതാരകർ - അനില മാത്യു, അന്ന മാത്യു
അവാർഡ് കമ്മിറ്റി - അനിൽ തോമസ്, അഡ്വ. ജോബി പുതുക്കുളങ്ങര, റോബി മേക്കര, ജേക്കബ്ബ് കളപ്പുരക്കൽ, സനോജ് ജോസ്, രാജേഷ് രാജ്, ബിജു മൈക്കിൾ, വർഗ്ഗീസ് ചെറിയാൻ, സാജൻ പടിക്കമ്യാലിൽ, ജേക്കബ്ബ് കോയിപ്പള്ളി, ജോസ് കെ ആന്റണി
വോളണ്ടിയർ മാനേജ്മെൻറ് - സിബു ജോസഫ്, ഷാജിൽ തോമസ്, ലൂയിസ് മേച്ചേരി, ഡെന്നിസ് വറീത്, ജോൺ വടക്കേമുറി, ജിജു യോവിൽ, മനോജ് രവീന്ദ്രൻ, ജോർജ് മാത്യു, സാംസൻ പോൾ, സിയോസ് അഗസ്റ്റിൻ, നിഷ കുര്യൻ, ആനി കുര്യൻ, ബിജോയ് വർഗ്ഗീസ്, സിബി മാത്യു, ഉമ്മൻ ജോൺ, റെജി തോമസ്, ജോബി തോമസ്, തങ്കച്ചൻ എബ്രഹാം, രാജൻ കുര്യൻ, അരുൺ പിള്ള,
ഫൊട്ടോഗ്രാഫി & വീഡിയോഗ്രാഫി മാനേജ്മെൻറ് - ജോയിസ് പള്ളിക്കമ്യാലിൽ (മാഗ്‌നവിഷൻ), രാജേഷ് നടേപ്പള്ളി, സാജു അത്താണി, അബിൻ ജോസ്, ജീവൻ കല്ലുംകമാക്കൽ
മെഡിക്കൽ ടീം - ഡോ.ജ്യോതിഷ് ഗോവിന്ദൻ (ടീം ലീഡർ), ഡോ.ചന്ദർ ഉദയരാജു, ഡോ. മായ ബിജു, ഡോ. രഞ്ജിത് രാജഗോപാൽ, ഡോ. അഞ്ജു ഡാനിയൽ, ഡോ.സുരേഷ് മേനോൻ, ഡോ. പ്രിയ മേനോൻ, സോണി കുര്യൻ, ബൈജു ശ്രീനിവാസ്, ഡോ.തരുൺ ശ്രീകുമാർ, ഐസക്ക് കുരുവിള, സോണിയ ലൂബി, ഷൈനി ബിജോയ്