ADVERTISEMENT

ലണ്ടൻ ∙ ദീപാവലി ആഘോഷങ്ങൾക്ക് മണിക്കൂറുകൾ ബാക്കിനിൽക്കെ ഔദ്യോഗിക വസതിയായ പത്താം നമ്പർ ഡൗണിങ് സ്ട്രീറ്റിൽ അതിഥികളെ സ്വീകരിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി ഋഷി സുനക്. ബ്രിട്ടനിലെ വിവിധ ഹിന്ദു സമൂഹങ്ങളുടെ പ്രതിനിധികളെ അതിഥികളായി സ്വീകരിച്ചായിരുന്നു പ്രധാനമന്ത്രിയുടെയും ഭാര്യ അക്ഷത മൂർത്തിയുടെയും ദീപാവലി ആഘോഷങ്ങളുടെ തുടക്കം. 

rishi-diwali
പ്രധാനമന്ത്രിയുടെ ഓഫിസിലും ആഘോഷങ്ങൾ നടക്കും. Image credits: facebook/@UK Prime Minister

ഈ വാരാന്ത്യത്തിലാണ് നാട്ടിലെ ദീപാവലി ആഘോഷങ്ങൾക്കൊപ്പം ബ്രിട്ടനിലും ദീപാവലി ആഘോഷം. ഇന്ത്യക്കാരുടെ സാന്നിധ്യം സജീവമായ ബ്രിട്ടനിലെ നഗരങ്ങളിലെല്ലാം ദീപാവലി ആഘോഷങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലും ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിയുടെ ഓഫിസിലും ഇതോടൊപ്പം വലിയ ആഘോഷങ്ങൾ നടക്കും. 

rishi-diwali1
ബ്രിട്ടനിലെ വിവിധ ഹിന്ദു സമൂഹങ്ങളുടെ പ്രതിനിധികളാണ് അതിഥികളായെത്തിയത്. Image credits: facebook/@UK Prime Minister

കഴിഞ്ഞവർഷം സ്വന്തം വസതിക്കു മുന്നിൽ മൺചിരാതുകൾ തെളിയിച്ച് വിപുലമായ ആഘോഷമാണ് പ്രധാനമന്ത്രി ഋഷി സുനക് നടത്തിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ലോക നേതാക്കൾ ഋഷിക്ക് ദീപാവലി ആശംസ നേരുകയും ചെയ്തു. 

ന്യൂഇയറും ക്രിസ്മസും കഴിഞ്ഞാൽ ബ്രിട്ടനിലെ ഏറ്റവും വലിയ ആഘോഷമായി ദീപാവലി മാറിക്കഴിഞ്ഞു. ബ്രിട്ടിഷ് നഗരങ്ങളിലെ ഇന്ത്യൻ സമൂഹത്തിന്റെ സാന്നിധ്യം തന്നെയാണ് ദീപാവലിക്ക് ഇത്രയേറെ പ്രാധാന്യം ലഭിക്കാൻ കാരണം. ഈസ്റ്റ് ലണ്ടനിലെ ചില ബറോകളിൽ ദീപാവലിക്ക് സ്കൂളുകൾക്കുപോലും അവധിയാണ്. അത്രയേറെയാണ് ബ്രിട്ടനിൽ പുതിയ കാലത്ത് ദീപാവലി ആഘോഷത്തിനുള്ള പ്രാധാന്യം.

English Summary:

Rishi Sunak welcomes guests ahead of diwali celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com