ADVERTISEMENT

സ്കോട്‌ലൻഡ് ∙ മലയാളി മുസ്‌ലിം അസോസിയേഷന്റെ നേതൃത്വത്തിൽ  ഗ്ലാസ്‌ഗോവിൽ കേരള ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. രാവിലെ 11  മണി മുതൽ 4 മണി  വരെ നീണ്ടു നിന്ന പരിപാടിയിൽ സ്കോട്‌ലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം പേർ പങ്കെടുത്തു.

യുഎംഎംഎ അഡ്വൈസറി ബോർഡ് അംഗം സൈദലവി വാഴയ്ക്കാപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ആളുകൾ വീടുകളിൽ നിന്നും തയാറാക്കി കൊണ്ട് വന്ന ഭക്ഷണ വിഭവങ്ങൾ 25 ലധികം സ്റ്റാളുകളിലായി തയാറാക്കിയിരുന്നു. സ്നാക്സുകൾ, ബിരിയാണി, മന്തി, നെയ്‌ച്ചോർ, പത്തിരി, പത്തിൽ, പൊറോട്ട, വിവിധ ഇനം കറികൾ, കേക്കുകൾ, പുഡ്ഡിങ്, പായസം എന്നിങ്ങനെ നിരവധി ഇനങ്ങൾ സ്റ്റാളുകളുടെ  മാറ്റു  കൂട്ടി. കുട്ടികളുടെ സ്റ്റാളുകളും ശ്രദ്ധ പിടിച്ചു പറ്റി.  

പരിപാടിയിൽ ഗ്ലാസ്‌ഗോവിൽ നിന്നുള്ള നാലോളം കച്ചവടക്കാരുടെ സ്റ്റാളുകളുമുണ്ടായിരുന്നു. അഷ്‌റഫ് കിച്ചൻ ക്ലാർക്സ്റ്റൻ, മദ്രാസ് ദോശ ഗ്ലാസ്ഗോ എന്നിവർ ഭക്ഷണ ശാലകൾ തയാറാക്കിയപ്പോൾ, ഏഷ്യൻ ഫ്രഷ് സൂപ്പർമാർകെറ്റ് സ്റ്റാളിൽ വെച്ച് മീൻ പൊരിച്ചു നൽകി, അതോടൊപ്പം ഹൈദരാബാദി സ്റ്റാളും ഉണ്ടായിരുന്നു. യുഎംഎംഎ പ്രസിഡന്റ് ഫൈസൽ അഹമ്മദ് നേതൃത്വം നൽകി.

English Summary:

Kerala Food Festival celebrated in Scotland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com