ADVERTISEMENT

റോം ∙ സർക്കസിൽ വന്യമൃഗങ്ങളെ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന ആഹ്വാനവുമായി ഇറ്റാലിയൻ മൃഗസ്നേഹികൾ. കഴിഞ്ഞദിവസം രാത്രി റോമിനടുത്തുള്ള സർക്കസ് കൂടാരത്തിൽനിന്ന് ഒരു ആൺ സിംഹം രക്ഷപ്പെട്ടത് രാജ്യത്ത് ഏറെ ചർച്ചയായിരുന്നു. ജനവസമേഖലയിലെ പൊതുനിരത്തിൽ കറങ്ങിനടന്ന സിംഹത്തെ ആറു മണിക്കൂറുകൾക്കുശേഷമാണ് മയക്കുവെടിവച്ച് തിരിച്ചു കൂട്ടിലാക്കാൻ കഴിഞ്ഞത്.  

  സർക്കസ് ക്യാംപിൽനിന്നു രക്ഷപ്പെട്ട സിംഹത്തെക്കുറിച്ചുള്ള വാർത്തകൾ ലോകമെമ്പാടും മാധ്യമശ്രദ്ധ നേടിയതോടെ, ഇറ്റലിയിലെ സർക്കസുകളിൽ മൃഗങ്ങൾ ഇപ്പോഴും പ്രകടനം നടത്തുന്നതിനെതിരെ  വിമർശനങ്ങൾ ഉയർന്നു. സംഭവത്തെ തുടർന്ന്, സിംഹം രക്ഷപെട്ട സർക്കസ് ക്യാംപിനു പുറത്ത് മൃഗാവകാശ പ്രവർത്തകർ പ്രകടനം നടത്തി. സർക്കസുകളിൽ മൃഗങ്ങൾക്ക് നിരോധനം ഏർപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഇറ്റാലിയൻ ഗ്രീൻ പാർട്ടിയായ യൂറോപ്പ വെർദേയുടെ പ്രതിനിധി ഫ്രാൻചെസ്കോ ബോറെല്ലി പറഞ്ഞു.  റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ സർക്കസ് ഷോകളിൽ രണ്ടായിരത്തോളം മൃഗങ്ങളെ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.  

English Summary:

Lion escaped circus and prowled streets in Italy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com