ADVERTISEMENT

ഹെൽസിങ്കി∙ എസ്പൂ സിറ്റിയിലെ വെർമോ റേസ്  ട്രാക്കിലായിരുന്നു പുതിയ ലോകറെക്കോർഡ് പിറന്നത് .  687 ടെസ്‌ല കാറുകളാണ് ഫിൻലൻഡിൽ ഈ കഴിഞ്ഞ ശനിയാഴ്ച ലൈറ്റ് ഷോയ്ക്കായി   അണിനിരന്നത്. ഇവന്റിന്റെ പ്രധാന  സംഘാടകാർ ടെസ്‌ല ക്ലബ് ഫിൻലാൻഡായിരുന്നു.  എന്നിരുന്നാലും പല സന്നദ്ധ പ്രവർത്തകരും സഹായവുമായി മുൻപോട്ടു വന്നിരുന്നു .700-ലധികം കാറുകൾ  മുൻകൂറായി  റജിസ്റ്റർ ചെയ്തിരുന്നുവെന്നു  ടെസ്‌ല ക്ലബ് ഫിൻലാൻഡിന്റെ ചെയർമാൻ കിർസി ഇമ്മോനെൻ അഭിപ്രായപ്പെട്ടു .  

 ലൈറ്റ് ഷോയ്ക്കായി  അണിനിരന്ന ടെസ്‌ല കാറുകൾ
ലൈറ്റ് ഷോയ്ക്കായി അണിനിരന്ന ടെസ്‌ല കാറുകൾ

എല്ലാ പ്രധാന  ടെസ്‌ല  മോഡൽ കാറുകളും  അണിനിരന്നിരുന്നു .പാർക്ക് ചെയ്ത 687 കാറുകളുടെ ഹെഡ്‌ലൈറ്റ്  ,റിവേഴ്‌സ് ലൈറ്റ്, പാർക്കിംഗ് ലൈറ്റ് , ഹൈ ബീം, ഇൻഡിക്കേറ്റർ ലൈറ്റുകളെല്ലാം  ഒരേസമയം സംഗീതത്തിനനുസരിച്ചു ക്രമീകരിച്ചുകൊണ്ടായിരുന്നു ലൈറ്റ് ഷോ  . ഈ കാഴ്ച കാണുവാൻ നിരവധി  ആളുകൾ ഒത്തുകൂടിയിരുന്നു. അവർക്കും   ഇത്  പ്രത്യേക കാഴ്ചാനുഭവമായി . സവിശേഷ രീതിയിൽ സംഗീതവും ലൈറ്റും ക്രമപ്പെടുത്തിയത് സൈമൺ പൊള്ളോക്ക് ആയിരുന്നു.രണ്ടു മാസങ്ങൾക്കു മുൻപ് ജർമനിയിൽ പിറന്ന 255 ടെസ്‌ല കാറുകളുടെ ലൈറ്റ് ഷോ ആയിരുന്നു ഇതുവരെയുള്ള ലോക റെക്കോർഡ് 

English Summary:

New world record for light show of Tesla cars in Finland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com