കീവിൽ വൻ ഡ്രോൺ ആക്രമണം; യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഡ്രോൺ ആക്രമണമെന്ന് സൂചന
Mail This Article
കീവ്∙ കഴിഞ്ഞ വർഷം യുക്രെയ്നിനുമായിയുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യ നടത്തിയതിൽ വച്ച് ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണ് കീവിൽ ആരംഭിച്ചതെന്ന് അധികൃതർ പറഞ്ഞു. ശനിയാഴ്ച പുലർച്ചയ്ക്ക് സ്ഫോടനങ്ങളുടെ നടുക്കത്തിലാണ് കീവ് നിവാസികൾ ഉണർന്നത്. ആറ് മണിക്കൂറിലധികം ആക്രമണം നീണ്ടുനിന്നു. നഗരത്തിന്‍റെ വടക്ക്, കിഴക്ക് ഭാഗങ്ങളിലാണ് ഏറ്റവും ശക്തമാണ് ആക്രമണം നേരിട്ടത്.
75 ലധികം ഇറാനിയൻ നിർമ്മിത ഷഹീദ് ഡ്രോണുകൾ കീവിൽ റഷ്യ പ്രയോഗിച്ചു . ഇതിൽ 74 എണ്ണം പ്രതിരോധിച്ചതായി യുക്രെയ്നിലെ പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു. റഷ്യയുടെ മിസൈൽ ശേഖരം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ, ഷഹീദ് ഡ്രോണുകൾ കൂടുതലായി ഉപയോഗിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ. മിസൈലുകളെ അപേക്ഷിച്ച് ഇവയ്ക്ക് വിലകുറവാണ്. അതേസമയം ബാലിസ്റ്റിക് മിസൈലുകളേക്കാൾ വേഗത കുറഞ്ഞതാണെന്ന് പോരായ്മയുണ്ട്.
നഗരത്തിന്റെ വ്യോമ പ്രതിരോധം ശക്തമായിരുന്നതിനാൽ റഷ്യ ഉദ്ദേശിച്ച പ്രഹരം കീവിന് ഏൽപ്പിക്കാൻ സാധിച്ചില്ലെന്ന് യുക്രെയ്നൻ അധികൃതർ വ്യക്തമാക്കി. മിസൈലോ ഡ്രോണോ തടഞ്ഞാൽ പോലും, വീഴുന്ന അവശിഷ്ടങ്ങൾ മാരകമായ ഭീഷണിയുണ്ടാക്കുന്നുണ്ട്. ഇത്തവണ വൻ ആക്രമണം നടത്തിയിട്ടും റിപ്പോർട്ടുകൾ പ്രകാരം അഞ്ച് പേർക്ക് മാത്രമാണ് പരുക്കേറ്റത്. തകർന്ന കെട്ടിടങ്ങളിൽ ഒരു കിന്റർഗാർട്ടനും ഉൾപ്പെടുന്നു.
ഈ ആക്രമണങ്ങളെ 'മനപ്പൂർവമായ ഭീകരത'യാണെന്നും 'റഷ്യൻ ഭീകരതയ്‌ക്കെതിരായ പ്രതിരോധത്തിൽ ലോകത്തെ ഒന്നിപ്പിക്കാൻ തന്റെ രാജ്യം തുടർന്നും പ്രവർത്തിക്കുമെന്നും' യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി അഭിപ്രായപ്പെട്ടു. തുടർച്ചയായ പാശ്ചാത്യ പിന്തുണ ഉറപ്പാക്കാനും യൂറോപ്യൻ യൂണിയനിൽ അംഗമാകാനുള്ള യുക്രെയ്നിന്റെ നീക്കം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.