ADVERTISEMENT

 ലണ്ടൻ ∙ ഡിസംബർ, ജനുവരിയിലെ കൊടിയ തണുപ്പിനും മഞ്ഞുവീഴ്ചയ്ക്കും നവംബറിലെ തുടക്കം കുറിച്ചിരിക്കുകാണ് ബ്രിട്ടനിൽ. വിവിധയിടങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടായതോടെ രാജ്യത്തെ താപനില പലയിടത്തും മൈനസിലേക്ക് താണു, കാലാവസ്ഥാ മുന്നറിയിപ്പുകൾ ശരിവച്ച് സ്കോട്ട്ലൻഡിലും നോർത്തേൺ അയർലൻഡിലും താപനില മൈനസ് എട്ടു ഡിഗ്രി വരെ താഴ്ന്നു. സ്കോട്ട്ലൻഡ്, ഈസ്റ്റ് ഇംഗ്ലണ്ട്, നോർഫോക് എന്നിവിടങ്ങളിലാണ് താപനില ഏറ്റവും താഴ്ന്നത്. 

മിഡ്‌ലാൻസ്, നോർത്ത് വെസ്റ്റ് ഇംഗ്ലണ്ട്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ കനത്ത മൂടൽമഞ്ഞ് ഗതാഗത സംവിധാനങ്ങളെ പ്രതികൂലമായി ബാധിച്ചു. വടക്ക് കിഴക്കൻ സ്കോട്‌ലൻഡിലും സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും ഇന്നും നാളെയും കൂടുതൽ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. 

English Summary:

Temperature had dropped to minus, Britain with snow, cold and rain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com