ADVERTISEMENT

ലണ്ടൻ ∙  ഡല്‍ഹിയില്‍ നിന്ന് ലണ്ടന്‍ ഗാറ്റ്വിക്ക് എയര്‍പോര്‍ട്ടിലേക്ക് നവംബര്‍ 29 ന് പറന്ന എയര്‍ ഇന്ത്യ 787 ഡ്രീംലൈനര്‍ വിമാനത്തിന്റെ ക്യാബിനില്‍ വെള്ളം ചോര്‍ന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. വിമാനത്തിന്റെ ഓവര്‍ഹെഡ് ബിന്നിലൂടെ വെള്ളം ഒലിച്ചിറങ്ങുന്ന വിഡിയോ ആണ് പുറത്തു വന്നത്. എക്സ് പ്ലാറ്റഫോമിൽ ആണ് വിഡിയോ പങ്കിട്ടത്. നിരവധി കമന്റുകളാണ് എക്‌സിൽ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

ക്യാബിന്‍ ചോര്‍ച്ച അപൂര്‍വ്വമാണ്. വിവിധ കാരണങ്ങളാല്‍ ഇങ്ങനെ സംഭവിക്കാറുണ്ട്. പലപ്പോഴും ഈര്‍പ്പം ഘനീഭവിക്കുന്നതാണ് മുഖ്യ വില്ലന്‍. എയര്‍ക്രാഫ്റ്റിന്റെ ഇന്റീരിയറും ബാഹ്യ അന്തരീക്ഷവും തമ്മിലുള്ള താപനില വ്യത്യാസം ഈര്‍പ്പം വര്‍ധിക്കുന്നതിന് ഇടയാക്കുന്നു. അടിഞ്ഞുകൂടിയ ഈര്‍പ്പം ഒടുവില്‍ ജല തുള്ളികൾ ആയി രൂപപ്പെടുകയും ക്യാബിനിനുള്ളിലേക്ക് വീഴുന്നതിന് ഇടയാവുകയും ചെയ്യും.

ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി എയര്‍ലൈനുകള്‍ക്ക് സാധാരണയായി പ്രോട്ടോക്കോളുകള്‍ നിലവിലുണ്ടെങ്കിലും അവ ചിലപ്പോള്‍ യാത്രക്കാര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കും. പ്രസ്തുത സംഭവത്തില്‍ യാത്രക്കാരുടെ ആശങ്ക പരിഹരിക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും ക്രൂ അംഗങ്ങള്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുന്നത് വിഡിയോയില്‍ കാണാം. എങ്കിലും ചോർച്ച സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും എയർ ഇന്ത്യയ്ക്ക് എതിരെയുള്ള വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.

English Summary:

Air India flight from Delhi to London leaked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com