ADVERTISEMENT

സൂറിക് ∙ യുറോപ്യൻ യൂണിയൻ, യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ രാജ്യങ്ങൾക്ക് പുറത്തുനിന്നുള്ളവർക്ക് ഹൈസ്‌കിൽഡ് വിഭാഗത്തിൽ അടുത്ത വർഷം 8500 വർക് പെർമിറ്റുകൾ സ്വിറ്റ്സർലൻഡ് അനുവദിക്കും. ഇതിൽ 4500 എണ്ണം ബി റസിഡന്റ് പെർമിറ്റും, 4000 ഹ്രസ്വകാല എൽ പെർമിറ്റുമാണ്. ഐടി, സാമ്പത്തികം, ഗവേഷണ മേഖലകളിൽ നിന്നുള്ളവരെയാണ് ഹൈസ്‌കിൽഡ് വിഭാഗത്തിൽ മുഖ്യമായും പരിഗണിക്കുന്നത്. സ്വിറ്റ്സർലൻഡിലെ മൂന്നാം രാജ്യ ക്വാട്ടയിൽ നഴ്‌സിങ് ഉൾപ്പെടുന്നില്ല. യൂറോപ്യൻ യൂണിയൻ(ഇയു), യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ (ഇഎഫ്ടിഎ) എന്നീ രാജ്യങ്ങളിൽ നിന്നും പുറത്തുള്ളവർക്ക് സ്വിറ്റ്സർലൻഡിലെ വർക്ക് പെർമിറ്റ് കിട്ടുക പൊതുവെ ശ്രമകരമാണ്. സ്വിസ് ഫെഡറൽ കൗൺസിൽ നിലവിലുള്ള ഹൈസ്‌കിൽഡ് വർക് പെർമിറ്റ് ക്വൊട്ടയിൽ മാറ്റം വരുത്താതെയാണ്, അടുത്ത വർഷത്തേക്കും പരിധി നിശ്ചയിച്ചത്. ഇയു വിൽ അംഗമല്ലാത്ത ഗ്രെറ്റ് ബ്രിട്ടനിൽ നിന്നുള്ളവർക്ക് അനുവദിച്ചിട്ടുള്ള 3500 വർക് പെർമിറ്റ് പരിധിയിലും വരുന്ന വർഷം മാറ്റമില്ല.

ഇതനുസരിച്ചു 2024ൽ, ഇയു, ഇഎഫ്ടിഎ  രാജ്യങ്ങൾക്ക് പുറത്ത് നിന്നും 8,500 യോഗ്യതയുള്ള സ്പെഷ്യലിസ്റ്റുകളെ സ്വിറ്റ്സർലൻഡിലേക്ക് വീണ്ടും റിക്രൂട്ട് ചെയ്യാം. യുകെ യിൽ നിന്നും 3500 പേർക്കും തൊഴിലിന് അനുമതിയുണ്ട്. സമീപ വർഷങ്ങളിൽ ക്വാട്ടകൾ പൂർണ്ണമായി വിനിയോഗിച്ചിട്ടില്ലെന്ന് സ്റ്റേറ്റ് സെക്രട്ടേറിയറ്റ് ഫോർ മൈഗ്രേഷൻ(എസ്ഇഎം) വ്യക്തമാക്കി. ഈ വർഷം ഒക്‌ടോബർ അവസാനം വരെ മൂന്നാം രാജ്യ പൗരന്മാർക്കുള്ള വർക് പെർമിറ്റ് ക്വാട്ടയിൽ, ബി റസിഡൻസ് വിഭാഗത്തിൽ 68ഉം, എൽ ഷോർട്ട്സ്റ്റേ പെർമിറ്റുകളിൽ 65ഉം ശതമാനമേ നൽകിയിട്ടുള്ളു. 

English Summary:

Switzerland Issues 8,500 Work Permits in the Highly Skilled Category

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com