സൂര്യന്‍, കാറ്റ്, വെള്ളം എന്നിവയില്‍ നിന്നുള്ള ഊര്‍ജ ഉത്പാദനം മൂന്നിരട്ടിയാക്കണം: ജർമൻ ചാൻസിലർ
Mail This Article
ബര്‍ലിന്‍∙ 2025 മുതല്‍ ആഗോള കാലാവസ്ഥാ സംരക്ഷണത്തിനായി ജർമനി ബജറ്റിൽ വകയിരുത്തുന്ന തുക പ്രതിവര്‍ഷം ആറ് ബില്യൻ യൂറോയി വർധിക്കപ്പിക്കുമെന്ന് ജർമൻ ചാൻസിലർ ഒലാഫ് ഷോൾസ്. നേരത്തെ ബജറ്റിൽ വകയിരുത്തിയ തുക സർക്കാർ പൂർണ്ണമായും 2022 ല്‍ തന്നെ ചെലവഴിച്ചു. ചെലവുചുരുക്കല്‍ നിയന്ത്രണങ്ങളും ഉണ്ടായിരുന്നിട്ടും കാലാവസ്ഥാ സംരക്ഷണത്തിനുള്ള തുക കൃത്യമായി നൽകി.
കാലാവസ്ഥാ വ്യത്യായാനം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലെ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനായി ദുബായില്‍ ഒരു പുതിയ ഫണ്ട് രൂപീകരിച്ചു. ഈ ഫണ്ടിലേക്ക് ജർമനി 100 ദശലക്ഷം ഡോളര്‍ നല്‍കും. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (100 ദശലക്ഷം സ്റ്റാര്‍ട്ടപ്പ് മൂലധനവും നല്‍കുന്നു) സമ്പന്ന എണ്ണ രാജ്യങ്ങളിലൊന്ന് ആദ്യമായിട്ടാണ് ഇത്തരമൊരു സഹായത്തില്‍ പങ്കെടുക്കുന്നത് എന്നതാണ് പുതിയ കാര്യം.
ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് പുറത്തുകടക്കാനുള്ള ഉറച്ച ദൃഢനിശ്ചയം നാമെല്ലാവരും കാണിക്കണമെന്ന് ഊര്‍ജ്ജ പ്രതിസന്ധി കാരണം ഇപ്പോള്‍ കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പവര്‍ പ്ലാൻറുകള്‍ സ്വിച്ച് ഓണ്‍ ചെയ്ത വേളയിൽ ഷോള്‍സ് പറഞ്ഞു. കാലാവസ്ഥാ സമ്മേളനത്തില്‍ പങ്കെടുക്കുന്ന 197 രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. 2030 ഓടെ സൂര്യന്‍, കാറ്റ്, വെള്ളം എന്നിവയില്‍ നിന്നുള്ള ഊര്‍ജ ഉത്പാദനം മൂന്നിരട്ടിയാക്കാന്‍ കാലാവസ്ഥാ സമ്മേളനം നിര്‍ബന്ധിത കരാര്‍ ഉണ്ടാക്കണമെന്ന് ചാന്‍സലര്‍ തന്റെ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.