ADVERTISEMENT

ലണ്ടന്‍∙ സുസ്ഥിര വ്യോമയാന ഇന്ധനം (സാഫ്) ഉപയോഗിച്ചുള്ള ആദ്യ വിമാനം യുകെയിൽ പറന്നു. നവംബര്‍ 28ന് ഹീത്രൂവില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. വിര്‍ജിന്‍ അറ്റ്‌ലാന്റിക് ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം പുലര്‍ച്ചെ 12 മണിക്ക് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടു. ന്യൂയോര്‍ക്കിലേക്കാണ് വിമാനം പറന്നത്. വിര്‍ജിന്‍ അറ്റ്ലാന്റിക് സ്ഥാപകനായ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണും ഗതാഗത സെക്രട്ടറി മാര്‍ക്ക് ഹാര്‍പ്പറും വിമാനത്തില്‍ ഉണ്ടായിരുന്നു. യാത്രക്കാരില്ലാതെയായിരുന്നു ആദ്യയാത്ര.

പുനരുൽപ്പാദിപ്പിക്കാവുന്ന ബയോമാസ്, മാലിന്യത്തില്‍നിന്നുമാണ് നിര്‍മ്മിക്കുന്നത്. 50% സാഫ് ഇന്ധനം മണ്ണെണ്ണയില്‍ കലര്‍ത്തി ആധുനിക വിമാനങ്ങളില്‍ ഏവിയേഷന്‍ ഇന്ധനമായി ഉപയോഗിക്കാം. 'നിങ്ങള്‍ ഒരുകാര്യം ചെയ്യുന്നതുവരെ നമുക്ക് അത് സാധിക്കില്ലെന്ന് ലോകം ചിന്തിക്കും' സാഫ് ഇന്ധനം ഉപയോഗിച്ചുള്ള ആദ്യ വിമാന യാത്രയെ കുറിച്ച് വിര്‍ജിന്‍ അറ്റ്‌ലാന്റിക് സ്ഥാപകന്‍ റിച്ചാര്‍ഡ് ബ്രാന്‍സന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു.

വിര്‍ജിന്‍ അറ്റ്‌ലാന്റിക് നിലവില്‍ ലോകത്തിലെ ആദ്യത്തെ 100% സുസ്ഥിര ഏവിയേഷന്‍ ഫ്യൂവല്‍ ഫ്‌ലൈറ്റ് അറ്റ്‌ലാന്റിക്കിനു കുറുകെ പറക്കുന്നുവെന്ന് എയര്‍ലൈന്‍സ് അധികൃതർ പറഞ്ഞു. '2050 ആകുമ്പോൾ ലോകം നെറ്റ് സീറോ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോള്‍ വിമാന യാത്ര കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിനുള്ള ഒരു പ്രധാന നാഴികക്കല്ലാണ് പിന്നിട്ടത്' ഗതാഗത സെക്രട്ടറി മാര്‍ക്ക് ഹാര്‍പ്പര്‍ അഭിപ്രായപ്പെട്ടു. ഷെഫീല്‍ഡ് സര്‍വകലാശാല, യുഎസ് വിമാന നിര്‍മ്മാതാക്കളായ ബോയിങ്, ബ്രിട്ടിഷ് എന്‍ജിന്‍ നിർമാതാക്കളായ റോള്‍സ് റോയ്സ് എന്നിവയുമായി സഹകരിച്ച് വിര്‍ജിന്‍ നേതൃത്വം നല്‍കുന്ന പദ്ധതിക്ക് 1.26 മില്യൻ ഡോളര്‍ വരെ പിന്തുണ നല്‍കുന്നതായി യുകെ സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ മേഖല തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സമ്പദ് വ്യവസ്ഥയെ വളര്‍ത്തുകയും നെറ്റ്‌ സീറോയിലേക്ക് എത്തിക്കുകയും ചെയ്യുന്നതിനാല്‍ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നത് തുടരുമെന്ന് യുകെ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

English Summary:

A 100% bio-fueled plane has flown in the UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com