ADVERTISEMENT

ബര്‍ലിന്‍∙ ജർമനിയില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച മ്യൂണിക്ക് വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. പ്രവർത്തനം തുടങ്ങിയെങ്കിലും നേരത്തെ നിശ്ചയിച്ചിരുന്ന 500 ലധികം സർവീസുകൾ റദ്ദാക്കേണ്ടി വന്നു. റൺവേയിൽ മഞ്ഞുമൂടിയതാണ് പ്രതിസന്ധിക്ക് കാരണമായത്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാവിലെ ആറിന് വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചത്. 

വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും മോശം കാലവസ്ഥ പരിഗണിച്ച് വ്യോമയാന ഗതാഗതത്തില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർ യാത്ര തിരിക്കും മുൻപേ വിമാനം സർവീസ് നടത്തുമോയെന്ന കാര്യം അന്വേഷിക്കണമെന്ന നിർദേശമുണ്ട്. കഴിഞ്ഞ ദിവസം ഷെഡ്യൂൾ ചെയ്തിരുന്ന  880 വിമാനങ്ങളിൽ 560 എണ്ണം റദ്ദാക്കിയതായി എയര്‍പോര്‍ട്ട് വക്താവ് ‌പറഞ്ഞു.

∙ ട്രെയിൻ ഗതാഗതവും തടസപ്പെട്ടു 
മ്യൂണിക്ക് നഗരം ഉൾപ്പെടുന്ന ജർമനിയിലെ ബവേറിയ സംസ്ഥാനത്തിൽ കനത്ത മഞ്ഞ് വീഴ്ച്ചയാണ് ദിവസങ്ങളായി അനുഭവപ്പെടുന്നത്. ഇതോടെ  നഗരത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷൻ അടച്ചു. ദീര്‍ഘദൂര ട്രെയിനുകളൊന്നും മണിക്കൂറുകളോളം ഓടില്ലെന്ന് റെയില്‍ ഓപ്പറേറ്റര്‍ ഡോയ്ച്ചെ ബാന്‍ ഞായറാഴ്ച രാവിലെ പ്രഖ്യാപിച്ചിരുന്നു. യാത്രക്കാർ കഴിവതും യാത്ര ഒഴിവാക്കണമെന്ന നിർദേശം അധികൃതർ നൽകിയിട്ടുണ്ട്.

∙ വീടുകളിൽ വൈദ്യുതി മുടങ്ങി
ശനിയാഴ്ച മോശം കാലാവസ്ഥയെ തുടർന്ന് ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി മുടങ്ങി. നിരവധി വാഹനാപകടങ്ങളുണ്ടായി റിപ്പോർട്ടുണ്ട്. റോഡിൽ യാത്ര നടത്തുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് 2006 ന് ശേഷമുള്ള ഏറ്റവും കനത്ത മഞ്ഞുവീഴ്ചയാണിത്.

English Summary:

Services resumed at Munich Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com