ADVERTISEMENT

 കൊളോണ്‍∙ ജര്‍മനിയില്‍ സേവനം ചെയ്യവേ 2010 സെപ്റ്റംബര്‍ 10 ന് അന്തരിച്ച സിഎംഐ സഭാംഗവും മികച്ച വാഗ്മിയും എഴുത്തുകാരനും ദൈവശാസ്ത്ര പണ്ഡിതനുമായ റവ.ഡോ. ജോസഫ് തൊണ്ടിപ്പുരയുടെ അനുസ്മരണം ജര്‍മനിയിലെ സിഎംഐ സഭയുടെയും, ജര്‍മനിയില്‍ നിന്നും കഴിഞ്ഞ 50 വര്‍ഷമായി പ്രസിദ്ധീകരിക്കുന്ന നമ്മുടെ ലോകം മാസികയുടെയും ആഭിമുഖ്യത്തില്‍ നടത്തി. കൊളോണ്‍ ബ്യ്രൂള്‍ സെന്‍റ് സ്റെറഫാന്‍സ് ദേവാലയത്തില്‍ ആഘോഷമായ സമൂഹബലിയോടുകൂടിയാണ് ചടങ്ങുകൾ ആരംഭിച്ചത്. സമൂഹബലിയില്‍ സിഎംഐ സഭാംഗമായ ഫാ. മാണി കുഴികണ്ടത്തില്‍ മുഖ്യകാര്‍മ്മികനായി. ജര്‍മനിയിലെ വിവിധ ഇടവകകളില്‍ സേവനം ചെയ്യുന്ന ഫാ. ജോസ് വടക്കേക്കര, ഫാ.ജോര്‍ജ് വടക്കിനേഴത്ത്,ഫാ.തോമസ് ചാലില്‍, ഫാ.ജസ്ററിന്‍ പുത്തന്‍പുരക്കല്‍, ഫാ.ജോര്‍ജ്ജുകുട്ടി കുറ്റിയാനിക്കല്‍, ഫാ.ഡോ.റോജി തോട്ടത്തില്‍, ഫാ.ലൂക്കാസ് ചാമക്കാലയില്‍ എന്നീ സിഎംഐ വൈദികള്‍ സഹകാര്‍മ്മികരായി. ഫാ.ജോസ് വടക്കേക്കര അനുസ്മരണ പ്രസംഗം നടത്തി.

റവ.ഡോ. ജോസഫ് തൊണ്ടിപ്പുര സിഎംഐ അനുസ്മരണം നടത്തി
റവ.ഡോ. ജോസഫ് തൊണ്ടിപ്പുര സിഎംഐ അനുസ്മരണം നടത്തി

തുടര്‍ന്നു ദേവാലയ ഹാളില്‍ കൂടിയ അനുസ്മരണ സമ്മേളനം ജര്‍മനിയിലെ സിഎംഐ സഭയുടെ കോഓര്‍ഡിനേറ്റര്‍ ഫാ.ജോര്‍ജ് വടക്കിനേഴത്ത് ഉദ്ഘാടനം ചെയ്തു. നമ്മുടെ ലോകം എൗിറ്റോറിയല്‍ ഫോര്‍ഡ് അംഗം പ്രസന്ന പിള്ള യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. നമ്മുടെ ലോകം മാസികയുടെ മാനേജിങ് എഡിറ്റര്‍ ജോസ് പുതുശ്ശേരി സ്വാഗതം ആശംസിച്ചു.ജോസ് കവലേച്ചിറ പ്രാര്‍ത്ഥനാഗീതം ആലപിച്ചു. ഡേവീസ് വടക്കുംചേരി(ജന.സെക്രട്ടറി, കൊളോണ്‍ കേരള സമാജം), ജോസ് കുമ്പിളുവേലില്‍ (ചീഫ് എഡിറ്റര്‍, പ്രവാസി ഓണ്‍ലൈന്‍), ഫാ.ജോര്‍ജ്ജുകുട്ടി കുറ്റിയാനിക്കല്‍, ഫാ.തേമസ് ചാലില്‍, ഫാ.ജസ്ററിന്‍ പുത്തന്‍പുരയ്ക്കല്‍, ജോസഫ് കളപ്പുരയ്ക്കല്‍(പ്രസിഡന്റ് സെന്റ് അല്‍ഫോന്‍സ കൂട്ടായ്മ),ഗ്രിഗറി മേടയില്‍ (ഡബ്യുഎംസി, ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍), അഡ്വ.റസ്സല്‍ ജോയി (പ്രസിഡന്റ് സേവ് കേരള, ബ്രിഗേഡ്) എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി. മാത്യൂസ് കണ്ണങ്കേരില്‍, റോസി കല്ലുപുരയ്ക്കല്‍ എന്നിവര്‍ ഗാനം ആലപിച്ചു. ഫാ. മാണി കുഴികണ്ടത്തില്‍ നന്ദി പറഞ്ഞു. ഏതാണ്ട് 60 പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൊളോണില്‍ നിന്നും പ്രസിദ്ധീകരിയ്ക്കുന്ന നമ്മുടെ ലോകം മാസികയുടെ ചീഫ് എഡിറ്റര്‍ ജെയിംസ് കടപ്പള്ളിയാണ്. റസിഡന്റ് എഡിറ്റര്‍ ഡോ. ജോര്‍ജ് ഓണക്കൂറാണ്. നമ്മുടെ ലോകം മാസികയുടെ മാര്‍ഗ്ഗദര്‍ശിയായിരുന്ന റവ.ഡോ.ജോസഫ് തൊണ്ടിപ്പുര മാസികയില്‍ പ്രകാശ കിരണങ്ങള്‍, മൃദുമന്ത്രണം എന്നീ രണ്ടു പംക്തികള്‍ നിരന്തരം എഴുതിയിരുന്നു. 

English Summary:

Rev. Dr. Joseph Thondipura CMI commemoration conducted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com