സിസ്റ്റർ ആൻ മരിയ നയിക്കുന്ന ആന്തരിക സൗഖ്യ-നവീകരണ ഓൺലൈൻ ധ്യാനം ഡിസംബർ 20 മുതൽ
Mail This Article
ലണ്ടൻ ∙ ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, തിരുവചന ശുശ്രൂഷകയും, ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ എസ് എച്ച് നയിക്കുന്ന ഓൺലൈൻ ശുശ്രൂഷകൾ ഡിസംബർ 20 മുതൽ 22 വരെ നടത്തപ്പെടും. ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ഓൺലൈനായി 'സൂം' പ്ലാറ്റ്‌ഫോമിലൂടെ ആഗോള തലത്തിൽ ലഭ്യമാവുന്ന തരത്തിലാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.
ലോക രക്ഷകന്റെ തിരുപ്പിറവിക്ക് ഒരുക്കമായി ആത്മീയ നവീകരണം, ആന്തരിക സൗഖ്യം, രോഗ ശാന്തി തുടങ്ങിയ തിരുവചനാധിഷ്‌ഠിത ശുശ്രൂഷാ മേഖലകൾ സംയോജിപ്പിച്ചുള്ള ഓൺലൈൻ അഭിഷേക ശുശ്രൂഷകളാണ് സിസ്റ്റർ ആൻ മരിയ ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യ, യു കെ, ഓസ്‌ട്രേലിയ, യുഎഇ, യുഎസ്എ അടക്കം വിവിധ രാജ്യങ്ങളിൽ സൗകര്യപ്രദമായി പങ്കുചേരുവാൻ ഉതകുന്ന വിധത്തിലാണ് ധ്യാന ശുശ്രൂഷകൾ ZOOM പ്ലാറ്റ്‌ഫോമിലൂടെ ക്രമീകരിച്ചിരിക്കുന്നത്.
CONTACT: + 44 7915 602258, +44 7848 808550
ZOOM MEETING ID: 597 220 6305
PASS CODE: 1947
IND(00:30-02:30),UK(19:00-21:00),USA(14:00-16:00),AUS(06:00-08:00)