ജര്‍മനിയിൽ കുടിയേറ്റ പശ്ചാത്തലമുള്ള വിദ്യാർഥികളുടെ പ്രകടനം ശരാശരിയിലും മോശമെന്ന് പഠന റിപ്പോർട്ട്
Mail This Article
ബര്‍ലിന്‍∙ ജർമനിയിലെ സ്കൂൾ വിദ്യാർഥികളുടെ പഠനനിലവാരം താഴ്ന്ന നിലയിലാണെന്ന് പുതിയ പഠന റിപ്പോർട്ട്. ഇതിനു പുറമെ ജർമൻ വിദ്യാർഥികള്‍ കുറയുന്ന പ്രവണത തുടരുന്നതും അധികാരികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. പുതിയ പഠന റിപ്പോർട്ട് അനുസരിച്ച് കുട്ടികൾ ഗണിതശാസ്ത്രത്തിൽ പ്രകടനം വളരെ മോശമാണ്.
ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷനില്‍ (ഒഇസിഡി) നിന്നുള്ള പഠനത്തില്‍ പത്തില്‍ മൂന്ന് വിദ്യാർഥികളും ഗണിതശാസ്ത്രത്തിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലാണ്. സിംഗപ്പൂര്‍, ജപ്പാന്‍, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളിലെ വിദ്യാർഥികൾ ഗണിതശാസ്ത്രത്തിൽ മികവ് പുലർത്തുന്നുണ്ട്. കോവിഡ് കാരണം പാഠങ്ങള്‍ റദ്ദാക്കലും വിദൂര പഠനവുമാണുണ്ടായിരുന്നത്. ജര്‍മനിയില്‍, കൊറോണ പ്രതിസന്ധി കാരണം മൂന്ന് മാസത്തിലേറെയായി തങ്ങളുടെ സ്കൂളിൽ ക്ലാസുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് 71 ശതമാനം വിദ്യാർഥികള്‍ പറഞ്ഞു. ഇതിനു വിപരീതമായി, പരിശോധിച്ച 81 രാജ്യങ്ങളിലെ വിദ്യാർഥികളിൽ ശരാശരി 51 ശതമാനം പേര്‍ മാത്രമേ സമാനമായ സമയത്തേക്ക് സ്കൂള്‍ അടച്ചുപൂട്ടല്‍ അനുഭവിച്ചിട്ടുള്ളൂ. പഠനത്തിനായി സര്‍വേയില്‍ പങ്കെടുത്ത സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, യോഗ്യരായ അധ്യാപകരുടെ അഭാവം പ്രതിസന്ധി സൃഷ്ടിക്കുന്നതായി അഭിപ്രായപ്പെട്ടു. കുടിയേറ്റ പശ്ചാത്തലമുള്ള വിദ്യാർഥികളുടെ പ്രകടനം ശരാശരിയിലും മോശമാണന്നും പഠനം പറഞ്ഞു