ADVERTISEMENT

ലണ്ടന്‍∙ ബ്രിട്ടിഷ് തലസ്ഥാനമായ ലണ്ടനിൽ ഏറ്റവും വിലയേറിയ വീട് ഇനി ഇന്ത്യക്കാരന് സ്വന്തം. ലണ്ടനിലെ ആഡംബര വീടുകളിൽ ഒന്നായ മേഫെയര്‍ ബംഗ്ലാവ് (അബർകോൺവേ ഹൗസ്) 138 മില്യൻ പൗണ്ടിന് ഇന്ത്യന്‍ ശതകോടീശ്വരന്‍ അഡാര്‍ പൂനാവാലയാണ് സ്വന്തമാക്കിയത്. 'വാക്സിന്‍ രാജകുമാരന്‍' എന്ന് വിളിക്കപ്പെടുന്ന അഡാര്‍ പൂനാവാല സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഉടമയാണ്. ലണ്ടൻ ഹൈഡ് പാര്‍ക്കിന് സമീപമുള്ള 25,000 സ്‌ക്വയര്‍ ഫീറ്റ് വരുന്ന ബംഗ്ലാവാണിത്. നിലവിലെ ഉടമകളായ പോളണ്ടിലെ ഏറ്റവും വലിയ ധനികന്‍ ജാന്‍ കുല്‍സികിന്റെ മകള്‍ ഡൊമിനിക കുല്‍സികാണ് വീടിന്റെ മുൻ ഉടമ. ലണ്ടന്‍ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ വില്‍പ്പനയാണ് മേഫെയര്‍ ബംഗ്ലാവ് വില്പനയിലൂടെ നടന്നത്. 

കുടുംബത്തിന്റെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ യുകെയിലെ അനുബന്ധ കമ്പനിയായ സെറം ലൈഫ് സയന്‍സസാണ് ബംഗ്ലാവ് ഏറ്റെടുക്കുന്നത്. 2011 ലാണ് അഡാര്‍ പൂനാവാല പിതാവില്‍ നിന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വം ഏറ്റെടുത്തത്. അതേസമയം വീട് വാങ്ങിയത് കൊണ്ടൊന്നും കുടുംബം യുകെയിലേക്ക് താമസം മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. കുടുംബം യുകെയിലേക്ക് വരുമ്പോള്‍ താമസിക്കാനാണ് വമ്പന്‍ തുക നല്‍കി ഇത് വാങ്ങിയിരിക്കുന്നത്. നേരത്തെ ഓക്സ്ഫോര്‍ഡിന് സമീപം ശതകോടികള്‍ മുടക്കി വാക്സിന്‍ റിസര്‍ച്ച് നിര്‍മ്മാണ യൂണിറ്റുകള്‍ക്കുള്ള നിക്ഷേപവും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയിരുന്നു.

English Summary:

An Indian owns the most expensive house in London

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com