ADVERTISEMENT

ലണ്ടൻ ∙ ചലചിത്ര സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഡോ: ഡോണാൾഡ് മാത്യു രചനയും, സംഗീതവും നിർവഹിച്ചു, സ്വിറ്റ്സർൻഡ് കർമ്മഭൂമിയാക്കിയ  എൽബിൻ എബിയുടെ ആലാപനത്തിൽ “നിഹാരം ”എന്ന മ്യൂസിക്‌ ആൽബത്തിലുടെ ഈ വർഷത്തെ ക്രിസ്മസ് ഗാനം “സ്നേഹം പിറന്ന രാവ്‌ ”എന്ന മനോഹര സംഗീതം യൂട്യൂബിൽ കഴിഞ്ഞാഴ്ച റിലീസ് ചെയ്തു. യൂട്യൂബിൽ ഒരാഴ്ച പിന്നിട്ടപ്പോൾ തന്നെ പ്രേഷകരിൽ നിന്നും നല്ല പ്രതികരണം നേടിയെടുക്കുവാൻ ഈ ആൽബത്തിനു കഴിഞ്ഞു.

ഡോ: ആനന്ദ് ജോർജിന്റെ സംവിധാനത്തിലാണ് ഈ ക്രിസ്മസ് ഗാനം പ്രേഷകരിലെത്തിയിരീക്കുന്നത്. ഈ ഗാനശില്പത്തിന്റെ സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നതും ഡോ: ആനന്ദ് ജോർജാണ്. സ്വിറ്റ്സർലാൻഡിന്റെ വശ്യമനോഹാരിതയിൽ ആണ്  ഗാനം ചിത്രികരിച്ചിരിക്കുന്നത്. ചടുലമായ സംഗീതവും, മനോഹരമായ രംഗങ്ങളും അഭിനേതാക്കളുടെ നൈസർഗീകമായ അഭിനയവും ഈ ഗാനത്തെ ജനഹൃദയങ്ങളിലേക്കടുപ്പിക്കുന്നു. നിരവധി ഗാനാലാപനത്തിലുടെ യൂറോപ്പ് മലയാളികൾക്ക് സുപരിചിതനായ എൽബിന്റെ ആലാപനത്തിൽ ഈ സംഗിത ശില്പം ഭദ്രമായിരിക്കുന്നു. എൽബിന്റ അഭിനയ കലയോടൊപ്പം ഭാര്യയും നർത്തകിയുമായ സ്മിതയും, കൂടാതെ കുട്ടികളായ എലിസയും, എലിനയും, മാതാപിതാക്കളും ഈ ക്രിസ്മസ് ആൽബത്തിൽ ഭാഗഭാക്കായിരിക്കുന്നതു ആൽബത്തിനു കൂടുതൽ മിഴിവേറുന്നു. അണിയറപ്രവർത്തകർക്കെല്ലാം അഭിനന്ദനങ്ങൾ.

ഗാനത്തിന്റെ ലിങ്ക്:  https://www.youtube.com/watch?v=cZRluSQcGc4

English Summary:

Christmas Song 'Sneham Piranna Ravu' goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com