ADVERTISEMENT

ലീഡ്‌സ് • ബ്രിട്ടനിലെ വെസ്റ്റ് യോര്‍ക്ക്ഷെയറിലെ ലീഡ്സിലുള്ള റോയല്‍ ആര്‍മറീസ് മ്യൂസിയം സദാം ഹുസൈന്റെ പ്രശസ്തമായ ഗോള്‍ഡന്‍ എകെ-47  പ്രദർശനത്തിന് വച്ചു. ശനിയാഴ്ച ആരംഭിച്ച റീ-ലോഡഡ് എക്സിബിഷനിലാണ് സ്വർണ്ണ തോക്ക്  പ്രദര്‍ശിപ്പിക്കുന്നത്. 2024 മെയ് 31 വരെ പ്രദർശനം ഉണ്ടാകും. പ്രദര്‍ശനത്തില്‍ വജ്രം പതിച്ച സ്മിത്ത് ആൻഡ് വെസണ്‍ റിവോള്‍വറും ഉള്‍പ്പെടുന്നു.

2003 ല്‍ ലണ്ടൻ ഹീത്രൂ എയര്‍പോര്‍ട്ടില്‍ നിന്നാണ് ഇപ്പോൾ പ്രദർശന വസ്തുവായ സ്വർണ്ണ തോക്കും ഒപ്പം റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ലോഞ്ചർ, ആറ് ബയണറ്റുകൾ, ഒരു സ്നൈപ്പര്‍ റൈഫിൾ എന്നിവ യുകെ കസ്റ്റംസ് ആന്‍ഡ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഇറാഖ് അധിനിവേശ സമയത്ത് രാജകൊട്ടാരങ്ങളില്‍ നിന്ന് നിരവധി സ്വര്‍ണ്ണ തോക്കുകള്‍ കണ്ടെത്തിയതായി മ്യൂസിയം അധികൃതർ പറയുന്നു.

saddam-husseins-golden-ak-47-at-royal-armories-museum
ഇതാദ്യമായാണ് സദാം സുഹൈന്റെ ആയുധം പ്രദർശനത്തിന് വയ്ക്കുന്നത്. Image Courtesy: ROYAL ARMOURIES/PA WIRE

സദ്ദാം ഹുസൈന്‍ തന്റെ സ്വാധീനം പ്രകടിപ്പിക്കാന്‍ ഇത്തരം സ്വര്‍ണ്ണതോക്കുകള്‍ സമ്മാനമായി നല്‍കുന്ന പതിവ് ഉണ്ടായിരുന്നു. അറബ് രാജ്യങ്ങളില്‍ 'വാസ്ത' എന്നാണ് ഇത്തരം തോക്കുകളെ അറിയപ്പെട്ടിരുന്നത്. ഇത്തരത്തില്‍ സമ്മാനങ്ങള്‍ നല്‍കിയിരുന്നത് പ്രധാനമായും രാജാക്കന്മാര്‍, രാഷ്ട്രത്തലവന്മാര്‍, ഉന്നത ജനറലുകള്‍, നയതന്ത്രജ്ഞര്‍, ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികള്‍ എന്നിവര്‍ക്കായിരുന്നു.

കാഴ്ചയില്‍ ശ്രദ്ധേയമായ അപൂര്‍വ ആയുധങ്ങള്‍ എന്നാണ് മ്യൂസിയം ഡയറക്ടര്‍ നാറ്റ് എഡ്വേര്‍ഡ് ഈ വസ്തുക്കളെ വിശേഷിപ്പിച്ചത്. ഇതാദ്യമായാണ് സദാം സുഹൈന്റെ പേരിലുള്ള ഒരു ആയുധ പൊതുപ്രദര്‍ശനം നടത്തുന്നത്. പ്രദര്‍ശനത്തില്‍ സദാം ഹുസൈന്റെ തോക്കിന് പുറമേ സുരക്ഷാ സേനയില്‍ നിന്നുള്ള ആയുധങ്ങളും ഡീകമ്മീഷന്‍ ചെയ്ത രണ്ട് എകെ-47 റൈഫിളുകളും ഉള്‍പ്പെടെ നിരവധി ആയുധങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആക്രമണങ്ങൾ, ആയുധങ്ങൾ എന്നിവയെ മഹത്വവല്‍ക്കരിക്കാന്‍ വേണ്ടിയല്ല ഇത്തരത്തിൽ ഒരു പ്രദർശനം സംഘടിപ്പിച്ചതെന്നു മ്യൂസിയം അധികൃതർ വ്യക്തമാക്കുന്നു. വിനാശകരമായ ആയുധങ്ങളുണ്ടെന്ന് ആരോപിച്ച് നാറ്റോ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടന്ന യുദ്ധത്തിനിടെ 2003 ഡിസംബര്‍ 13 നാണ് യുഎസ് സൈന്യം തിക്രിതില്‍ വച്ച് സദ്ദാം ഹുസൈനെ പിടികൂടുന്നത്. പിന്നീട് നീണ്ട വിചാരണയ്ക്ക് ശേഷം 2006 ഡിസംബര്‍ 30 ന് യുഎസ് സദ്ദാം ഹുസൈനെ തൂക്കിലേറ്റി.

English Summary:

Saddam Hussein's Golden AK-47; On Display at the Royal Armories Museum in Britain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com