ADVERTISEMENT

ലണ്ടൻ ∙ ലണ്ടൻ സെന്‍റ് ജോൺ മരിയ വിയാനി മിഷന്‍റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷ പരിപാടികൾ നടത്തി. ശനിയാഴ്ച ഹിൽ ഹൗസ് സെന്‍റ് ഹെയ്‌ലർ കമ്മ്യൂണിറ്റി സെന്‍ററിൽ മിഷൻ ഡയറക്ടറും രൂപത വികാരി ജനറലുമായ റവ. ഡോ ആന്‍റണി ചുണ്ടെലിക്കാട്ടിന്‍റെ  നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികൾ കാർഷാൾട്ടൻ ആൻഡ് വാല്ലിങ്ടൺ എം പി ഏലിയറ്റ് ഹെയ്ഡൻ ജോർജ് കോൾബേൺ  ഉദ്ഘാടനം ചെയ്തു .മിഷനിലെ മുന്നൂറ്റി അൻപതോളം  കുടുംബഅംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.

st-maria-john-vianney-mission-christmas-celebration
ലണ്ടൻ സെന്‍റ് ജോൺ മരിയ വിയാനി മിഷനിൽ ക്രിസ്മസ് ആഘോഷ പരിപാടികൾ നടത്തി

കൈക്കാരന്മാരായ റോയ് ജോസഫ്, ഐഷ്  ലൂക്ക, ഷിബി ജോബി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികൾ നൈസി ടിന്‍റു ആയിരുന്നു പ്രോഗ്രാം കോഡിനേറ്റർ കാറ്റിക്കിസം ഹെഡ് ടീച്ചർമാരായ വിനീത  , മെർലിൻ എന്നിവർ ആയിരുന്നു കലാപരിപാടികൾ ഏകോപിപ്പിച്ചത്.

English Summary:

St. Maria John Vianney Mission in London Organized Christmas Celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com