ADVERTISEMENT

ലണ്ടൻ ∙ ചെസ്റ്റർഫീൽഡ് മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്മസ് ഗാനം  "അങ്ങ് ദൂരെ മാമലയിൽ" റിലീസ് ചെയ്തു. സ്വന്തം വീട്ടിൽ തളർന്ന് കിടക്കുന്ന അച്ഛൻ, കൂടെ ഒരുപാടു പ്രതിസന്ധികളും, എന്നിട്ടും വഴിയിൽ വച്ചു വിറച്ചു നിൽക്കുന്ന ഒരു പാവം മനുഷ്യന്റെ ബുദ്ധിമുട്ട് കണ്ടപ്പോൾ എല്ലാം മറന്നു തനിക്കു ലഭിച്ച ക്രിസ്മസ് ഗിഫ്റ്റ് അയാൾക്ക്‌ കൊടുത്തു സഹായിക്കുന്ന, മറ്റുള്ളവർക്ക്‌ മാതൃകയാകുന്ന ഒരു യു. കെ വിദ്യാർത്ഥിനിയുടെ കഥ പറയുമ്പോൾ, സന്മനസ്സ് ഒള്ളവർക്ക് സമാധാനം എന്ന് മാലാഖമാർ പാടിയ ആ ദിവ്യ വചനം ഏവർക്കും പുതു ജിവൻ പകർന്നു നൽകുന്ന കഥയും ചിത്രീകരിച്ചിരിക്കുന്നു.

ഷിജോ സെബാസ്റ്റ്യൻ എഴുതിയ വരികൾക്ക് ഈണം പകർന്നത് സനൂപ് ഹൃദയത്തിലും, ശിവപ്രിയ സുരേഷും ആണ്. കഥയുടെ തനിമ നഷ്ടംപ്പെടാതെ ക്യാമറയിൽ പകർത്തിയത് ജയിബിൻ തോളത്താണ്, എഡിറ്റ്‌  ചെയ്തു ഭംഗി ആക്കിയത് അനിൽ പോൾ എന്നിവർ ആണ്.

ഗാനത്തിന്റെ ലിങ്ക്: https://www.youtube.com/watch?v=_tXu0-IjNhI

(വാർത്ത ∙ ജിയോ ജോസഫ്)      

English Summary:

Christmas Song was Released Under the Leadership of Chesterfield Malayali Community

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com