ADVERTISEMENT

ബര്‍ലിന്‍ ∙ ഫ്രാന്‍സിലെ എയര്‍ബസ് ജീവനക്കാരുടെ ക്രിസ്മസ് ഡിന്നറിൽ 700ൽ അധികം ജോലിക്കാര്‍ക്ക് ഭക്ഷ്യവിഷബാധ. ഫ്രാന്‍സിലെ എആര്‍എസ് ആരോഗ്യ ഏജന്‍സി അന്വേഷണം ആരംഭിച്ചു. അത്താഴ പരിപാടിയില്‍ പങ്കെടുത്ത ആളുകൾക്കെല്ലാം ഛര്‍ദ്ദിയും വയറിളക്കവും കലശലായതിനെ തുടര്‍ന്നാണ് ക്ലിനിക്കിൽ പ്രവേശിപ്പിച്ചതെന്ന് ഏജന്‍സി പറഞ്ഞു.

കമ്പനിയൊരുക്കിയ ക്രിസ്മസ് വിരുന്നില്‍ വിളമ്പിയ ഭക്ഷണമാണ് വിഷബാധയ്ക്ക് കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. എന്നാല്‍, ഉത്സവകാല വിരുന്നില്‍ വിളമ്പിയ വിഭവങ്ങള്‍ എന്തൊക്കെയായിരുന്നു എന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. വിവിധ യൂറോപ്യന്‍ കമ്പനികളുടെ കൂട്ടായ്മയായ എയര്‍ബസ് ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാന നിര്‍മ്മാണ കമ്പനിയാണ്.

English Summary:

Airbus Company Christmas Dinner; About 700 People Got Food Poisoning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com