ക്രിസ്മസ് രാവിൽ ഡബ്ലിനിലെ റസ്റ്ററന്റില്‍ വെടിവയ്പ്പ്; പിതാവിനെയും മകനെയും ലക്ഷ്യമിട്ട അക്രമി കൊല്ലപ്പെട്ടു

Mail This Article
ഡബ്ലിൻ• ക്രിസ്മസ് ആഘോഷിക്കാന്‍ ഡബ്ലിനിലെ ഫാമിലി റെസ്റ്റൊറന്റില്‍ എത്തിയവര്‍ കൊലപാതകത്തിന് സാക്ഷികളായി. തിരക്കേറിയ റസ്റ്ററന്റില്‍ കയറി അച്ഛനെയും മകനെയും കൊലപ്പെടുത്താന്‍ തോക്കുമായി എത്തിയ അക്രമിയാണ് കൊല്ലപ്പെട്ടത്. വെസ്റ്റ് ഡബ്ലിനിലെ ബ്ലാന്‍ചാര്‍ഡ്സ്ടൗണിലുള്ള ബ്രൗണീസ് സ്റ്റീക്ക്ഹൗസിലെത്തിയാണ് അക്രമി ട്രിസ്റ്റാന്‍ ഷെറി വെടിവച്ചത്. ഇവിടെ ഭക്ഷണം കഴിക്കുകയായിരുന്ന പിതാവും മകനുമായിരുന്നു ലക്ഷ്യം. 40 വയസ്സോളം പ്രായമുള്ള പിതാവിന് നേരെ മൂന്നു തവണ വെടിയുതിര്‍ത്തു.
അക്രമിയുടെ തോക്ക് പ്രവർത്തന രഹിതമയതോടെ രക്ഷിക്കാൻ എത്തിയവരുടെ ആക്രമണത്തിൽ പത്രണ്ടിലേറെ കത്തിക്കുത്താണ് ട്രിസ്റ്റാന്‍ ഷെറി നേരിടേണ്ടി വന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പ്രതിയുടെ കൂട്ടാളികള്‍ സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടു. ഇവരെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഞായറാഴ്ച രാത്രി 8 മണിയോടെയാണ് അക്രമസംഭവങ്ങള്‍ക്ക് തുടക്കമായത്. കഴുത്തില്‍ വെടിയുണ്ട തുളച്ചുകയറിയ പിതാവിനെ ഡബ്ലിൻ ജെയിംസ് കോണലി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ എത്തിച്ചു. ഇയാള്‍ ഗുരുതരാവസ്ഥയിലാണെന്ന് പൊലീസ് സേനയായ ഗാര്‍ഡ വ്യക്തമാക്കി.
പിതാവിനൊപ്പം ഉണ്ടായിരുന്ന 20 വയസ്സുള്ള മകൻ പരുക്ക് ഏൽക്കാതെ രക്ഷപ്പെട്ടു. അക്രമിക്കും 20 വയസ്സായിരുന്നു പ്രായം. ട്രിസ്റ്റാന്‍ ഷെറിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുക ആയിരുന്നു. കുടുംബങ്ങള്‍ ഒരുമിച്ച് കൂടിയ സമയത്ത് നടന്ന വെടിവയ്പ്പ് ആളുകളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. ഭക്ഷണം കഴിക്കാന്‍ എത്തിയവർ അക്രമത്തെ തുടർന്ന് മേശകള്‍ക്ക് കീഴില്‍ ഒളിക്കുകയായിരുന്നു. അതേസമയം അക്രമങ്ങളില്‍ ഉള്‍പ്പെട്ടവര്‍ പ്രാദേശിക മയക്കുമരുന്ന് ശൃംഖലയില്‍ പെട്ടവരാണെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട വ്യക്തിയും, ആക്രമണത്തിന് ഇരകളായവരും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട് നിരീക്ഷണത്തിൽ ഉള്ളവർ ആയിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.