ADVERTISEMENT

ലണ്ടൻ ∙ ലണ്ടനിൽ ക്രിസ്മസ് ആഘോഷിച്ച് സിനിമ താരം അഹാന കൃഷ്ണകുമാറും കുടുംബവും. അച്ഛനും ബിജെപി നേതാവും സിനിമ-സീരിയൽ താരവുമായ കൃഷ്ണകുമാർ, അമ്മയും യൂട്യൂബറുമായ സിന്ധു കൃഷ്ണ, സഹോദരിമാരായ ഹൻസിക, ഇഷാനി, ദിയ എന്നിവർക്ക് ഒപ്പമാണ് ക്രിസ്മസ് അവധിക്കാലം ആഘോഷിക്കാൻ ആഹാന ലണ്ടനിൽ എത്തിയത്. ലണ്ടൻ ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ്‌ ചെയ്ത് ഒപ്പം ചേർത്ത കുറിപ്പാണ് ഏറെ ശ്രദ്ധേയമായത്

ahana-xams2

നിങ്ങൾക്കെല്ലാവർക്കും ക്രിസ്‌മസ് ആശംസകൾ നേരുന്നുവെന്ന് പറഞ്ഞു തുടങ്ങുന്ന കുറിപ്പിൽ ഇത് പോലെ തോന്നിക്കുന്ന ഒരു ക്രിസ്‌മസ് കുട്ടിക്കാലത്ത് സ്വപ്‌നം കണ്ട ഒന്നാണെന്നും ഇത് സാധ്യമാക്കിയതിന് നന്ദി പ്രപഞ്ചമെന്നുമാണ് അഹാന ചേർത്തിരിക്കുന്നത്. കുറിപ്പുകൾക്ക് അനുയോജ്യമായ പത്തോളം ചിത്രങ്ങൾ തന്നെയാണ് ആഹാന തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

 അഹാന കൃഷ്ണ.
അഹാന കൃഷ്ണ.

അഹാനയ്ക്ക് ഒപ്പം അച്ഛൻ കൃഷ്ണകുമാറും സഹോദരിമാരും തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ലണ്ടൻ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഇതെല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ അതിവേഗം വൈറൽ ആവുകയും ചെയ്തു. മലയാളികളുടെ സോഷ്യൽ മീഡിയയിൽ എന്നും നിറഞ്ഞ് നിൽക്കുന്ന താരകുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. മിക്കപ്പോഴും കുടുംബത്തിലെ മിക്ക വിശേഷങ്ങളും എല്ലാവരും പങ്കുവയ്ക്കാറുണ്ട് . ഇതൊക്കെ യൂട്യുബിലും ഇൻസ്റ്റാഗ്രാമിലുമെല്ലാം വൈറലായി മാറാറുണ്ട്.

ahana-xmas3

2014ൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമിൽ അരങ്ങേറ്റം കുറിച്ചത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള (2017) എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരിയായി അഹാന പ്രധാന വേഷം  ചെയ്തിരുന്നു. റൊമാന്റിക് ചിത്രമായ ലൂക്ക (2019) യിൽ അഹാന ടൊവിനോ തോമസിന്റെ നായികയായി.

ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടി എന്ന മമ്മൂട്ടി ചിത്രത്തിലും അഹാന വേഷമിട്ടു. ഇപ്പോൾ ദുൽഖർ സൽമാൻ നിർമാണ പങ്കാളിയായി പ്രശോഭ് വിജയൻ സംവിധാനം ചെയ്ത അടി എന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയുടെ നായികയായി വേഷമിട്ടു. ഏപ്രിലിൽ തീയറ്റർ റിലീസ് ചെയ്ത ചിത്രം ഈയടുത്താണ് ഒടിടി റിലീസിലൂടെ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നത്. ജോസഫ് മനു ജയിംസ് സംവിധാനം ചെയ്യുന്ന നാൻസി റാണിയാണ് ഇനി റിലീസാകാനുള്ള ചിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com