ADVERTISEMENT

ലണ്ടൻ ∙  ബ്രിട്ടനെ ഉലയ്ക്കുന്ന ജെറിറ്റ് കൊടുങ്കാറ്റിൽ വ്യാപക നാശനഷ്ടം. കൊടുങ്കാറ്റിനൊപ്പം മാഞ്ചസ്റ്ററിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ ടൊർണാഡോയിൽ നിരവധി വീടുകളുടെ മേൽക്കൂരകൾ തകർന്നു. വൻമരങ്ങൾ കടപുഴകി റോഡ് ഗതാഗതം പലയിടത്തും തടസപ്പെട്ടു. ട്രെയിൽ സർവീസുകളും  വ്യോമ ഗതാഗതവും  തടസപ്പെട്ടു.

മാഞ്ചസ്റ്ററിലെ തെയിംസൈഡിൽ നൂറോളം വീടുകൾക്കാണ് ടൊർണാഡോയിൽ നാശനഷ്ടങ്ങളുണ്ടായത്. ഇവിടങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

സ്കോട്‌ലൻഡിലാണ് കൊടുങ്കാറ്റ് ഏറെയും നാശനഷ്ടങ്ങൾ വിതച്ചത്. നോർത്ത് വെസ്റ്റ് ഇംഗ്ലണ്ട്, സതേൺ കോസ്റ്റ്, നോർതേൺ അയർലൻഡ് എന്നിവിടങ്ങൾ യെല്ലോ അലേർട്ടിലാണ്. സ്കോട്‌ലൻഡിൽ എണ്ണായിരത്തിലധികം വീടുകളിൽ വൈദ്യുതി മുടങ്ങി. ദീർഘദൂര ട്രെയിൻ സർവീസുകളെല്ലാം അവതാളത്തിലാണ്. 

ഹീത്രൂ, ഗാട്ട്വിക്ക് മാഞ്ചസ്റ്റർ, അബർഡീൻ, എഡിൻബറോ, ഗ്ലാസ്കോ, ജേഴ്സി എന്നിവിടങ്ങളിൽ വിമാന സർവീസുകളെയും കൊടുങ്കാറ്റ് പ്രതികൂലാമായി ബാധിച്ചു. ഹീത്രൂവിൽ അമേരിക്കൻ എയർലൈൻസിന്റെ വിമാനം ലാൻഡിങ്ങിനിടെ ആടിയുലഞ്ഞ്  നിലംതൊടാൻ ബുദ്ധിമുട്ടുന്ന കാഴ്ച ഇതിനോടകം ലോകമെങ്ങും ഭീതിവിതച്ചുകഴിഞ്ഞു. 18 ആഭ്യന്തര വിമാന സർവീസുകൾ ബ്രിട്ടിഷ് എയർവേസ് റദ്ദാക്കിയിട്ടുണ്ട്. ബർലിൻ, മാൻഡ്രിഡ്. പാരീസ് എന്നിവിടങ്ങളിൽനിന്നുള്ള നിരവധി സർവീസുകൾ റദ്ദാക്കിയതായും അറിയിപ്പുണ്ട്. 

ക്രിസ്മസ് ആഘോഷങ്ങൾ പൂർത്തിയാക്കി മടങ്ങിയവരെയും ന്യൂ- ഇയർ ആഘോഷത്തിനായി യാത്രയ്ക്ക് ഒരുങ്ങിയവരെയുമാണ് ജെറിറ്റ് കൊടുങ്കാറ്റ് ദുരിതത്തിലാക്കുന്നത്. വരും മണിക്കൂറുകളിൽ കാറ്റിന് ശമനം ഉണ്ടായില്ലെങ്കിൽ വാരാന്ത്യത്തിലെ ന്യൂ ഇയർ ആഘോഷങ്ങളാകും ആടിയുലയുക.  

English Summary:

Gerrit storm: Houses collapsed in Manchester

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com