ADVERTISEMENT

വിയന്ന ∙ മലയാളം ഭാഷയും ഭാരതീയ നൃത്തനൃത്യങ്ങളും മറ്റു കോഴ്സുകളും പഠിപ്പിക്കുന്ന അസ്സോസിയേഷനായ കൈരളി നികേതനില്‍ കുട്ടികളും, മാതാപിതാക്കളും അധ്യാപകരും ചേര്‍ന്ന് വിപുലമായ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.

kairali-niketan-vienna-christmas-celebration

വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ച ആഘോഷത്തില്‍ സംഘടനയുടെ പ്രസിഡന്റ് എബി കുര്യന്‍ സ്വാഗതം ആശംസിച്ചു. സിറോ മലബാര്‍ സഭ ഉള്‍പ്പെടയുള്ള ഓര്‍ഡിനറിയാത്തിന്റെ (വിയന്ന അതിരൂപത ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനം) വികാരി ജനറാള്‍ മോണ്‍. യൂറി കൊളാസ മുഖ്യാതിഥി ആയിരുന്നു.

kairali-niketan-vienna-christmas-celebration

വര്‍ഷങ്ങളായി കൈരളി നികേതന്‍ കുട്ടികളുടെ ഉന്നമനത്തിനായി നടത്തുന്ന ശ്രമങ്ങളെ പ്രക്രീര്‍ത്തിച്ച വികാരി ജനറാള്‍ കൈരളി നികേതന്റെ പുതിയ റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിശദാശാംങ്ങള്‍ സദസ്സുമായി പങ്കുവച്ചു.

kairali-niketan-vienna-christmas-celebration

കൈരളി നികേതന് നിയമപരമായ ഐഡന്റിറ്റി നല്കുന്നതിനുവേണ്ടിയാണ് സ്ഥാപനം ഒരു അസോസോയേഷനായി റജിസ്റ്റര്‍ ചെയ്തതെന്ന് പറഞ്ഞ അദ്ദേഹം വിയന്ന അതിരൂപതയുടെ തലവനായ കര്‍ദ്ദിനാള്‍ ഷോണ്‍ ബോണും അദ്ദേഹത്തിന്റെ നിയമോപദേശകരുടെയും കൂടി നിര്‍ദ്ദേശപ്രകാരമാണ് കൈരളി നികേതന്‍ വിയന്നയിലെ രണ്ട് സിറോമലബാര്‍ സമൂഹത്തില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു സ്വതന്ത്ര സംഘടനയായി റജിസ്റ്റര്‍ ചെയ്തതെന്നും  വിശദീകരിച്ചു.

kairali-niketan-vienna-christmas-celebration

കുട്ടികളുടെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ നൃത്താദ്ധ്യാപിക കുമുദിനി കൈന്തല്‍ പഠിപ്പിച്ച ക്ലാസിക്കല്‍ നൃത്തം അവതരിപ്പിച്ചു. സിറോ മലബാര്‍ സമൂഹത്തിന്റെ പ്രതിനിധികളായി പങ്കെടുത്ത ഫാ. തോമസ് കൊച്ചുചിറ, ഫാ. ഡിന്റോ പ്ലാക്കല്‍ എന്നിവര്‍ ക്രിസ്മസ് സന്ദേശം നല്‍കി. കുട്ടികളുടെ ക്രിസ്മസ് സ്‌കിറ്റും, കാരോളും ഏറെ ശ്രദ്ധേയമായി. അധ്യാപകരെ ആദരിക്കുന്ന ചടങ്ങിന് ജെയ്‌സി തേനക്കര സെര്‍മാക്ക് നേതൃത്വം നല്‍കി. ക്രിസ്മസ് പാപ്പയായി എത്തിയ സെബാസ്റ്റ്യന്‍ കിണറ്റുകര കുട്ടികള്‍ക്ക് മധുരം വിതരണം ചെയ്തു.

kairali-niketan-vienna-christmas-celebration

ആഷ നിലവൂര്‍ അവതാരണം നിര്‍വ്വഹിച്ചു. ലിലി അരുണ്‍ നന്ദി പറഞ്ഞു. കൈരളിയുടെ ഭാരവാഹികളും, ടീച്ചര്‍മാരും, മാതാപിതാക്കളും ആഘോഷം അവിസ്മരണീയമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. 200-ലധികം പേര്‍ പങ്കെടുത്ത സമ്മേളനം സ്നേഹവിരുന്നോടെ സമാപിച്ചു.

kairali-niketan-vienna-christmas-celebration
English Summary:

Kairali Niketan Vienna's Christmas Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com