വെനീസില്‍ വിനോദ സഞ്ചാരികൾക്ക് ജൂണ്‍ മുതല്‍ നിയന്ത്രണം ഏർപ്പെടുത്തും
Mail This Article
×
റോം ∙ ലോകപ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ഇറ്റലിയിലെ വെനീസില്‍ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. വിനോദസഞ്ചാരികള്‍ മൂലമുള്ള ശല്യം കുറയ്ക്കാനാണ് നിയന്ത്രണം 25 അംഗങ്ങളില്‍ കൂടുതലുള്ള വിനോദ സഞ്ചാര സംഘത്തിന് വെനീസ് നഗരത്തില്‍ പ്രവേശനം അനുവദിക്കില്ല. ഉച്ചഭാഷിണികള്‍ക്കും വിലക്കുണ്ടാകും. ഈ വര്‍ഷം ജൂണ്‍ മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും.
യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന സ്ഥലമാണ് വെനീസ്. കനാലുകളാല്‍ ചുറ്റപ്പെട്ട 7.6 കിലോമീറ്റര്‍ ചുറ്റളവുള്ള നഗരത്തില്‍ 2019 ല്‍ 1,3 കോടി ടൂറിസ്ററുകളാണ് എത്തിയത്. വിനോദസഞ്ചാരികളുടെ ബാഹുല്യം മൂലം പ്രദേശവാസികള്‍ നഗരം വിട്ട് പോവുകയാണ്.
English Summary:
Tourists Banned in Venice from June
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.