ADVERTISEMENT

ലണ്ടൻ ∙ ഭാവി വരൻ ശ്രീജുവിനൊപ്പം ലണ്ടനിൽ ചുറ്റിക്കറങ്ങി സിനിമ താരം മീര നന്ദൻ. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായാണ് ഭാവി വരന്റെ ജന്മസ്ഥലം കൂടിയായ ലണ്ടനിൽ മീര നന്ദൻ എത്തിയത്. മീര നന്ദൻ ലണ്ടൻ, സറെ ഹിൽസ് എന്നിവിടങ്ങളിൽ ശ്രീജുവിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും വിഡിയോകളും ഇതിനോടകം തന്നെ വൈറൽ ആയിട്ടുണ്ട്‌. കഴിഞ്ഞ ദിവസം പുതുവർഷ ദിനത്തോട് അനുബന്ധിച്ച് ഇരുവരും ഒന്നിച്ചു നിൽക്കുന്ന വിഡിയോകളിൽ ഒന്ന് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ്‌ ചെയ്ത ശേഷം കുറിച്ച വരികളാണ് ഏറെ ശ്രദ്ധേയം.

2023 മികച്ച വർഷമായിരുന്നുവെന്നും വിവാഹം കഴിക്കുന്നതിനെ കുറിച്ച് ചിന്തിക്കാത്ത ഒരു വ്യക്തിയെന്ന നിലയിൽ തന്റെ സ്വപ്നങ്ങളിലെ മനുഷ്യനെ 2023 ൽ ലഭിച്ചുവെന്നും കുറിച്ച മീര നന്ദൻ 2024 വേഗം എത്താനായി കാത്തിരിക്കുന്നു എന്നും സ്വപ്നങ്ങളിലെ മനുഷ്യന് വേണ്ടി ഇനിയും കാത്തിരിക്കാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു. തന്റെ മികച്ച ക്രിസ്മസുകളിൽ ഒന്നാണ് ഇത്തവണ കഴിഞ്ഞു പോയതെന്നും ശ്രീജുവിനൊപ്പമുള്ള ചിത്രങ്ങൾക്ക് ഒപ്പം മീര കുറിച്ചിട്ടുണ്ട്. 2023 സെപ്റ്റംബറിൽ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. ഒരു വർഷം കഴിഞ്ഞാകും വിവാഹമെന്നാണ് വിവാഹ നിശ്ചയ വേളയിൽ മീര തന്നെ അറിയിച്ചത്.

മ്യൂസിക്കൽ റിയാലിറ്റി ഷോയിലൂടെ എത്തി അവതാരകയായി മാറിയ മീര നന്ദൻ 'മുല്ല' എന്ന മലയാള സിനിമിയിലെ ആദ്യ കഥാപാത്രത്തിലൂടെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. ലാൽ ജോസാണ് മീരയെ സിനിമ ലോകത്തിലേക്ക് എത്തിച്ചതും മുല്ലയിൽ നായികയാക്കിയതും. സിനിമയിൽ നിന്ന് ഇടവേള എടുത്ത് ഇപ്പോൾ അജ്മാൻ ഗോൾഡ് എഫ്.എംമിൽ ആർജെയായി ജോലി ചെയ്യുകയാണ് മീര. അറേഞ്ച്ഡ് മാര്യേജ് എന്ന നിലയിലാണ് ലണ്ടനിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ശ്രീജുവിനെ കണ്ടെത്തുന്നത്. 'മുല്ല'യുൾപ്പടെ 35 ൽപ്പരം സിനിമകളിൽ അഭിനയിച്ചിട്ടുള്ള മീര തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

English Summary:

Meera Nandan in London with Future Groom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com